0%

Chapter Title : റിംഗ് ഓഫ് ദി ലോർഡ് 1

Author : kkstories Read All Parts 198

റിംഗ് ഓഫ് ദി ലോർഡ് 1

Ring Of the Lord Author : ജഗ്ഗുഭായ്

***************************************************************************************************

ഒരു പരീക്ഷണം എന്ന രീതിയിൽ ആണ് ഇതെഴുതുന്നത്. മുന്നെപ്പോഴോ  വായിച്ച ഒരു  ഇംഗ്ലീഷ്  ഫാൻഫിക്ഷൻ  അവലംബമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. വായിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കുമല്ലോ?

***************************************************************************************************

പുരാതനമായ വടക്കേമംഗലം  തറവാട്ടിലെ ഇപ്പോഴത്തെ അംഗമാണ് ജഗന്നാഥ്..  വീട്ടുകാർ ജഗൻ എന്നും നാട്ടുകാർ ജഗ്ഗു എന്നും വിളിക്കും. അമ്മയുടെ അച്ഛന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരാണ് ജഗ്ഗുവിന് കിട്ടിയിരിക്കുന്നത്. പഴയ തറവാട് വീട്ടിലാണ് താമസം. ഇപ്പോൾ ആള് തൃശൂർ  ഒരു കോളേജിൽ പഠിക്കുകയാണ് . പഠിക്കാൻ വലിയ മിടുക്കാനൊന്നും അല്ലെങ്കിലും ബന്ധുബലത്തിൽ മാനേജ്മന്റ് കോട്ടയിൽ ആണ് അവിടെ കേറി പറ്റിയത്.  പക്ഷെ പഠിത്തത്തിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും അവൻ മുന്നിലായിരുന്നു.

ഒരു ദിവസം  വീട്ടിൽ നിന്ന് അച്ഛനും അമ്മയും അച്ഛന്റെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലാതെ കിടക്കുകയാണ് എന്ന് പറഞ്ഞു കാണാൻ പോയി  പോയി. പരീക്ഷ എന്ന് പേരും പറഞ്ഞു അവൻ പോയില്ല.. കുറെ നേരം കഴിഞ്ഞപ്പോൾ ആൾക്ക് ബോറടിക്കാൻ തുടങ്ങി... വെറുതെ വീട്ടിലൊക്കെ ചുറ്റി നടന്നപ്പോഴാണ് അവൻ നിലവറയുടെ വാതിലിനടുത്ത്  എത്തിയത്. അപ്പോൾ അവന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ബോറടി മാറ്റാൻ പറ്റിയ പരിപാടി. അമ്മ ഒരിക്കലും അവനെ അതിനുള്ളിലേക്ക് കടക്കാൻ സമ്മതിച്ചിരുന്നില്ല. അവൻ ഉടനെ ഒരു എമർജൻസി ലാമ്പും നിലവറയുടെ താക്കോലും എടുത്തു നിലവറ തുറന്നു.

അവിടെ നിറഞ്ഞു നിന്നിരുന്ന മാറാല തട്ടി മാറ്റി അവൻ പതുക്കെ അകത്തേക്ക് നടന്നു. എമർജൻസിയുടെ വെളിച്ചം ഉപയോഗിച്ച് അവൻ അവിടെ എല്ലാം നോക്കി. കുറെ പഴയ പത്രങ്ങൾ പിന്നെ ഓട്ടു വിളക്കുകൾ ഒക്കെ അവിടെ ഉണ്ടായിരുന്നു. അവനാകെ നിരാശനായി. കുറെ ഉപയോഗശൂന്യമായ സാധനങ്ങളും പുരാവസ്തുക്കളും അല്ലാതെ അതിനുള്ളിൽ ഒന്നുമില്ല. പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം കേട്ട് അവൻ മുന്നോട്ട് ആഞ്ഞു എന്തിലോ തട്ടി അവൻ താഴെ വീണു. എമർജൻസി തിരിച്ചു പിടിച്ചു നോക്കിയ അവൻ കണ്ടത് ഓടി ഒളിക്കുന്ന ഒരു എലിയെ ആണ്. അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തീരുമാനിച്ചു. .അപ്പോഴാണ്

💬 Comments

View all comments