Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
ഫോട്ടോ കാണുമ്പോൾ........ ഉള്ളിൽ ഒരു വിങ്ങൽ ആണ്....
പാവം ഇപ്പൊ എവിടെയാണോ.......... എന്തോ
.....
ദുബായിൽ പോയി തിരക്കണം എന്നുണ്ട്. പക്ഷെ എങ്ങനെ പാസ്പോർട്ട് ഇല്ല. കയ്യിൽ കാശും ഇല്ല........ അവിടെ ചെന്നാൽ എങ്ങോട് പോണം എന്ന് പോലും അറിയില്ല........
പലവെട്ടം ജീവിതം അവസാനിപ്പിച്ചാലോന്ന് വരെ ചിന്തിച്ചു..... പക്ഷെ അവൾക്ക് കൊടുത്തൊരു വാക്ക്.... അത് അതിന് അനുവദിച്ചില്ല..
3 ആഴ്ച കഴിഞ്ഞു. ഇന്നത്തേക്ക്.. അപ്പോഴേക്കും മനസ്സിന്റെ ധൈര്യം എല്ലാം പോയിരുന്നു......... ആദ്യമൊക്കെ കണ്ണിൽ നിന്നും വെള്ളം വരുമായിരുന്നു.......... പിന്നെ പിന്നെ അതും വറ്റി.............
കയ്യിൽ ഉണ്ടായിരുന്ന കാശ് വാടക കൊടുത്തു തന്നെ തീർന്നു....... ഒരു രൂപ ഇല്ല കയ്യിൽ.......
ലോഡ്ജന്റെ ഓണർ...... മുറി ഒഴിയാൻ ആവശ്യപ്പെട്ടു....... രണ്ടു വലിയ ബാഗും തൂക്കി പോകാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു ഞാൻ........ അയാളുടെ കാൽ പിടിച്ചു ബാഗ് ഞാൻ അവിടെ തന്നെ വെച്ച്...... കുറച്ചു തുണി മാത്രം ചെറിയ ബാഗിൽ ആക്കി........ അവിടെ നിന്നും ഇറങ്ങി..........
എങ്ങോട് എന്ന് അറിയില്ല...... ഭക്ഷണം കഴിക്കാൻ പോലും കാശ് ഇല്ല....... നടന്നു അവളുടെ വീടിനു മുമ്പിൽ എത്തി....
ഞാൻ ചെന്നപോലെ സെക്യൂരിറ്റി പറഞ്ഞു മുതലാളി വന്നിട്ടില്ല...........
ഞാൻ : ഞാൻ മുതലാളിയുടെ മകളെ തിരക്കിയാണ് വന്നത്......... അവർ വരുമ്പോൾ പറഞ്ഞേക്ക് ഒരാൾ ഇവിടെ വന്നിരുനെന്ന്.......
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം ആകുന്നു.... പൈപ്പ് ഇൽ നിന്നും വെള്ളം കുടിക്കും..... ഭക്ഷത്തിന് വേണ്ടി ശ്രെമിക്കാഞ്ഞിട്ടാണ്. ശ്രെമിച്ചാൽ കിട്ടും..... കാരണം ഇത് കേരളം ആണ്.....
വിശപ്പ് അതിന്റെ കൊടുമുടിയിൽ എത്തി... ആരോടും യാചിക്കാൻ ഞാൻ തയ്യാർ
💬 Comments
View all comments