Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
ഇതൊക്കെ ആർക്കാ....... മോനെ......ഞങൾ നിനക്ക് ഒരു കല്യാണം നോക്കട്ടെ........... കല്യാണം കഴിയുമ്പോൾ...... എല്ലാം ശെരിയാകും.... ഇപ്പോഴത്തെ ഈ സങ്കടം എല്ലാം മാറും...... മാറും. നല്ലൊരു സുന്ദരി കുട്ടീനെ തന്നെ നോക്കാം നമ്മുക്ക്.........
ഞാൻ ഒന്നും മിണ്ടില്ല ഞാൻ എഴുനേറ്റ് മുറിയിലേക്ക് പോയി..........., കട്ടിലിൽ കിടന്ന് എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു......... വാതിൽ അടക്കാൻ ഞാൻ മറന്നു പോയി......... അമ്മ ഉള്ളിലേക്ക് വന്ന്...... ഞാൻ കരയുന്നത് കണ്ടു.........
അമ്മ : അയ്യേ ഇതെന്താ ചെറിയ കുട്ടികളെ പോലെ കരയുന്നെ....... ചെറിയ കുട്ടി ആയിരുന്നപ്പോൾ പോലും കരയാത്ത ആളാണോ ഈ കരയുന്നത്....... അവർ എന്റെ കണ്ണ് തുടച്ചു................ എന്നോട് ഉറങ്ങിക്കോളാം പറഞ്ഞു.... അവർ അടുത്തിരുന്നു......
കല്യാണം വേണ്ടെങ്കിൽ വേണ്ട.........പക്ഷെ നിന്റെ മനസ്സിൽ എന്തോ സങ്കടം ഉണ്ട്......ഞാൻ അത് ചോദിക്കാഞ്ഞിട്ട് ആണ്....
എന്നോട് പറയാൻ പറ്റുമെങ്കിൽ പറ...... എന്തായാലും നമ്മുക്ക് പരിഹാരം ഉണ്ടാക്കാം.........
ഞാൻ എഴുന്നേറ്റ് ഇരുന്നു.........
ഞാൻ അവളെ കണ്ടത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു.... ഇത് പറയുമ്പോൾ..... കണ്ണിൽ നിന്നും വെള്ളം ധാര യായി താഴേക്കു ഒഴുകി.....
അമ്മ : മോനെ നീ വിഷമിക്കണ്ട അവളെ നിനക്ക് തന്നെ കിട്ടും...... സാബു നെ കൂടാതെ എനിക്ക് 5 അനിയൻമരുകൂടി ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ....... അവർ എല്ലാരും ദുബായിൽ സെറ്റൽഡ് ആണ്......
അവർ വിചാരിച്ചാൽ കണ്ടു പിടിക്കാവുന്നതേ ഉള്ളു....... മോൻ ധൈര്യം ആയിട്ടു ഉറങ്ങിക്കോ നാളെ വൈകുന്നേരത്തിനുള്ളിൽ എന്തെങ്കിലും വിവരം കിട്ടും.......... മോൻ ഉറങ്ങിക്കോ..
എന്നിട്ട് അമ്മ മുറിയിൽ നിന്നും പോയി....
പക്ഷെ ഞാൻ ഉറങ്ങിയില്ല അവളുടെ ഫോട്ടോയും നോക്കി കിടന്ന്........2 മണിക്കൂർ കഴിഞ്ഞു ഞാൻ ഹാളിൽ ചെന്ന്. അവിടെ സാബുച്ചായനും അമ്മയും ഉണ്ട്...... അമ്മ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്...... എന്റെ കാര്യം ആണ് പറഞ്ഞത്......
സാബു : മോൻ പോയി കിടന്നുറങ്ങിക്കോ നാളെ നേരത്തെ എഴുന്നേക്കണം...
ഞാൻ വീണ്ടും മുറിയിൽ ചെന്ന് കിടന്ന്.... ഉറക്കം വന്നില്ല.......4 മണി ആയി.....
പിന്നേം ഹാളിൽ ചെന്ന്. അവിടെ ആരും ഇല്ലായിരുന്..... ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് ..... അമ്മ കിടക്കുന്നു ഉറങ്ങിട്ടില്ല
💬 Comments
View all comments