Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
അപ്പോൾ......
മുടി വെട്ടി...... ക്ലീൻ ഷേവ് ചെയ്തു മീശ മാത്രം ഉണ്ട് .......... കണ്ണാടി നോക്കി സാബു ചേട്ടൻ പറഞ്ഞു....... ഇതാണ് നല്ലത്...... വാ പോകാം അവർ കാത്തിരിക്കാനെയിരിക്കും.........
തിരിച്ചു വീട്ടിൽ എത്തിയതും ഞാൻ അവരെ നോക്കി ചിരിച്ചു......
ട്രീസമ്മ : ത്രേസ്യേച്ചിയെ നുണ കുഴി ഒന്നും പോയിട്ടില്ല.........അ പഴയ 3 വയസ്സുകാരന്റെ നുണ കുഴി തന്നെ
ഉച്ച കഴിഞ്ഞ് ഞാൻ മുറിയിൽ ചെന്ന്.... ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കി...
ഒരു വിവരവും ഇല്ല......ഇതൊന്നും കാണാൻ അവൾ ഇല്ലല്ലോ........ എന്റെ കണ്ണ് നിറഞ്ഞു..... പെട്ടന്ന് വാതിലിൽ മുട്ടി......... ഞാൻ കണ്ണ് തുടച്ചു തുറന്ന്....
അത് അവർ രണ്ടുപേരും ആയിരുന്നു.......
ഞങ്ങൾ ഇവിടെ വന്നത് നിന്നെ കാണാൻ ആണ് അന്നേരം മുറികകത് കേറി ഇരിക്കുന്നോ........
ഞാൻ അവരുടെ കൂടെ പുറത്തേക് ഇറങ്ങി.... മനസ്സിൽ അപ്പോഴും അവൾ മാത്രം............ മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ...... അവർക്ക് കാര്യം മനസ്സിലായി ഞാൻ സങ്കടപെട്ട് ഇരിക്കാണേനെന്ന്.........
എന്നോട് പോയി ഉറങ്ങിക്കോളാൻ പറഞ്ഞു........... ഞാൻ പോയില്ല........
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബാക്കി 18 അമ്മമാരും എന്നേ കാണാൻ വന്ന്.... അവരും കുറെ സാധങ്ങൾ കൊണ്ട് വന്ന്....... ആ മുറിയിൽ മൊത്തം കവറുകൾ ആയി......
അതിൽ തുണി മുതൽ...... സ്വർണ്ണ മാലയും.... ഐഫോണും വരെ ഉണ്ടായിരുന്നു.... പക്ഷെ ഇതൊന്നും എന്നേ സ്വാധിനിച്ചില്ല....... ഞാൻ അത് ഒന്നും തുറന്നു പോലും നോക്കിയില്ല.......
4 ദിവസം ആയി ഇവിടെ വന്നിട്ട്...... ഞാൻ അമ്മയോട് കൂടുതൽ അടുത്ത്.......
പക്ഷെ എനിക്ക് തിരിച്ചു പോകണം....... ഞാൻ അത് അവരോട് പറയാൻ തീരുമാനിച്ചു...........
💬 Comments
View all comments