0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ലൈറ്റ് ഇട്ടു....... കസേരയിൽ ഇരുന്നു.....

ഇന്നലെത്തെ കാര്യങ്ങൾ ഓരോന്നും മനസ്സിലേക്ക് വന്നു..... ഇന്നലെ നീ എന്തൊക്കെ കാണിച്ചേ ഞാൻ എന്നോട് തന്നെ ചോദിച്ചു.......... ഈ കാര്യങ്ങൾ ഒക്കെ ആലോചിക്കുമ്പോഴും മുഖത്തു ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി നിറഞ്ഞു.....

ഫോൺ എടുത്ത് അന്നെടുത്ത ഫോട്ടോസ് ഒക്ക്കെ നോക്കി...... മ്മ് തരക്കേടില്ല ചേർച്ച ഒക്കെ ഉണ്ട് ഞങ്ങൾ തമ്മിൽ ...... ഞാൻ മനസ്സിൽ പറഞ്ഞു.... അതിൽ ഒരെണ്ണം എടുത്ത് വാൾപേപ്പേരും സെറ്റ് ചെയ്തു... ഫോൺ മേശ പുറത്ത് വെച്ച് കുളിക്കാൻ പോകാൻ തീരുമാനിച്ചു......

ഫോൺ വെച്ച് എഴുന്നേറ്റത്തും അവളുടെ കാൾ മുഴങ്ങി.....

ഞാൻ : ഹലോ ഇത്ര പെട്ടന്ന് വീട്ടിൽ എത്തിയോ

വന്ന് കേറിയാതെ ഉള്ളു.........

ഞാനും വന്നിട്ട് കുറച്ചു നേരം ആയി........

അനു : എന്നാ കുളിച് വല്ലതും കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്...... ഞാൻ പോണു...

കൊള്ളാം ഇങ്ങോട് വിളിച്ചിട്ട്..... ഇങ്ങനെ ഒക്കെ തന്നെ ചെയ്യണം കേട്ടോ.....

അനു : എന്നാ കോട്ടയത്തോട്ട് വാ.......

ഞാൻ:: സത്യം പറഞ്ഞാൽ വന്നോന്നുണ്ട്.....പിന്നെ എന്തൊക്കെയോ എന്നേ ഇവിടെ പിടിച്ചു നിർത്തുന്നു....

അനു : പേടിക്കണ്ട എല്ലാം ശെരിയാകും......

ഞാൻ : മ്മ് ശെരിയായാൽ മതിയായിരുന്നു..... അതൊക്കെ പോട്ടെ ഇന്ന് ഞാൻ ആരെ കേട്ടപ്പിടിച്ചു കിടക്കും.......

അനു : ഞാൻ അവിടെ ഉണ്ടെന്ന് കരുതി കിടന്നോ......

ഞാൻ : മ്മ് ശെരി.... എന്നാ ചെല്ല് യാത്ര ക്ഷീണം കാണും കിടന്ന് ഉറങ്ങിക്കോ.. നാളെ രാവിലെ വിളിക്കണേ......

അനു : എന്നാ നാളെ വിളിക്കാം.......

രണ്ട് ആഴ്ച ആകാറായി അവൾ പോയിട്ട്..

💬 Comments

View all comments