0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

തെളിഞ്ഞു. പക്ഷേ ആ ആശ്വാസം ഒരു നിമിഷം മാത്രം. അടുത്ത നിമിഷം അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിയെത്തി. കയ്യിലുണ്ടായിരുന്ന ജഗും ഗ്ലാസും കട്ടിലിനരികിലെ ചെറിയ ടീപോയിലേക്ക് അലക്ഷ്യമായി വച്ചിട്ട് നേരെ എന്റെ മേലേക്ക് വീണു.

“അഭി…”

വിളിച്ച ശബ്ദം വിറച്ചിരുന്നു.
അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ആ പിടിയിൽ ഭയവും ആശ്വാസവും സ്നേഹവും എല്ലാം കലർന്നിരുന്നു. അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടി. ശരീരം മുഴുവൻ ചെറുതായി വിറക്കുന്നതും ഞാൻ അറിഞ്ഞു.

“നിനക്ക് എന്താ പറ്റിയെ…?”

അവൾ അത്രയും പതുക്കെ ചോദിച്ചെങ്കിലും ആ വാക്കുകളിൽ എത്ര ഭയം ഒളിഞ്ഞിരുന്നുവെന്ന് എനിക്ക് വ്യക്തമായി മനസ്സിലായി.

“എനിക്കൊന്നും ഇല്ലെടോ… ചെറിയൊരു തലകറക്കം, അത്രയേ ഉള്ളൂ…”

ഉള്ളിൽ കിടന്ന ഭയം ഒട്ടും പുറത്തു കാണിക്കാതെ, കഴിയുന്നത്ര സാധാരണയായി തോന്നിക്കാൻ ശ്രമിച്ച് ഞാൻ അവളെ നോക്കി ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു. ശരിക്കും ആ നിമിഷം എന്റെ തല ഇപ്പോഴും കറങ്ങുന്നുണ്ടായിരുന്നു. നെഞ്ചിനുള്ളിൽ എന്തോ അസ്വസ്ഥതയും. പക്ഷേ അത് അവളോട് പറയാൻ മനസില്ലായിരുന്നു.

ഇപ്പോൾ തന്നെ അവൾ നന്നായി പേടിച്ചുകഴിഞ്ഞു. ഇനിയും എന്റെ ഭയം കൂടി കണ്ടാൽ ഇവൾ തകരും എന്ന് എനിക്ക് അറിയാമായിരുന്നു.

പക്ഷേ ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ലെന്ന് അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി. കണ്ണുകൾ ഇപ്പോഴും ഭയത്തോടെ നിറഞ്ഞിരുന്നു. എന്നെ വിട്ട് ഒന്ന് മാറി നിന്നുകൊണ്ട് അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു… എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്ന് വായിച്ചെടുക്കാൻ ശ്രമിക്കുന്നതുപോലെ.

“സത്യമാണോ…?”

അവൾ പതുക്കെ ചോദിച്ചു. ശബ്ദത്തിൽ ഇപ്പോഴും ആ വിറയൽ ഉണ്ടായിരുന്നു.

ഞാൻ ഒന്നും പറയാതെ അവളുടെ

💬 Comments

View all comments