Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
കൈ പിടിച്ച് എന്നിലേക്ക് വലിച്ചു. അടുത്ത നിമിഷം അവൾ എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ അവളെ മുറുകെ ചേർത്ത് പിടിച്ചു.
“ഒന്നുമില്ലെടി… ഞാൻ ഒക്കെയാ…”
അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ ഞാൻ അവളുടെ പുറത്ത് പതുക്കെ തലോടി. കുറച്ച് നേരം അവൾ ഒന്നും പറഞ്ഞില്ല. എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ച് അങ്ങനെ തന്നെ കിടന്നു. അവളുടെ ചൂടുള്ള ശ്വാസം ഷർട്ടിലൂടെ നെഞ്ചിൽ തട്ടുമ്പോൾ, അവൾ എത്രമാത്രം പേടിച്ചെന്നു എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
പതിയെ ഞാൻ അവളുടെ നീളൻ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു. സിൽക്ക് പോലെ മൃദുവായ ആ മുടി തഴുകിക്കൊണ്ടിരിക്കുമ്പോൾ, അവളുടെ വിറയൽ അല്പാല്പമായി കുറഞ്ഞു തുടങ്ങി. മുറിക്കുള്ളിൽ കുറച്ച് നിമിഷങ്ങൾ നിശബ്ദത മാത്രം നിറഞ്ഞു നിന്നു… ഞങ്ങളുടെ ശ്വാസങ്ങളുടെ ശബ്ദം ഒഴികെ.
“അഭി…”
വാതിലിനരികിൽ നിന്നൊരു പരിഭ്രമം നിറഞ്ഞ വിളി വീണ്ടും മുറിക്കുള്ളിൽ മുഴങ്ങി. ആ ശബ്ദം കേട്ട നിമിഷം തന്നെ ആരാണെന്ന് എനിക്ക് മനസ്സിലായിരുന്നു — ദിവ്യ.
ഞാൻ തല ഉയർത്തി നോക്കുന്നതിന് മുമ്പേ അവൾ മുറിക്കുള്ളിലേക്ക് ഓടി വന്നു. കണ്ണുകൾ മുഴുവൻ നിറഞ്ഞിരുന്നു. കരഞ്ഞ് കരഞ്ഞ് കവിളുകൾ വരെ ചുവന്നുപോയിരുന്നു.
എന്നെ എഴുന്നേറ്റ് ഇരിക്കുന്ന നിലയിൽ കണ്ടതും അവൾക്ക് സ്വയം നിയന്ത്രിക്കാനായില്ല. അടുത്ത നിമിഷം അവൾ നേരെ എന്റെ മേലേക്ക് ഒറ്റ ചാട്ടം.
“അഭി…!”
അവളുടെ ശബ്ദം പൂർണമായും പൊട്ടിയിരുന്നു.
സുഖമില്ലാതെ കിടക്കുന്ന ഒരാളാണോ, തലക്ക് ഇപ്പോഴും വേദനയുണ്ടോ എന്നൊന്നും ആ നിമിഷം അവൾ ചിന്തിച്ചില്ല. അവൾ വന്ന് നേരെ എന്റെ നെഞ്ചിലേക്ക് വീണു. ആ ഇടിയിൽ ഞാൻ പോലും ഒന്ന് പിന്നിലേക്ക് ആഞ്ഞു
💬 Comments
View all comments