Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
പോയി.
“ഡി… പതുക്കെ…”
ഞാൻ വേദന മറച്ചുകൊണ്ട് പറഞ്ഞെങ്കിലും അവൾ അത് കേൾക്കുന്ന അവസ്ഥയിലായിരുന്നില്ല. എന്റെ ഷർട്ട് മുറുകെ പിടിച്ചുകൊണ്ട് അവൾ നെഞ്ചിൽ മുഖം ഒളിപ്പിച്ച് പൊട്ടിക്കരയാൻ തുടങ്ങി. ഓരോ തേങ്ങലും എന്റെ നെഞ്ചിൽ തട്ടി ഞാൻ വ്യക്തമായി അറിഞ്ഞു.
“നിനക്കൊന്നും പറ്റിയില്ലല്ലോ…? ഞങ്ങളെ ഇങ്ങനെ പേടിപ്പിച്ചല്ലോ നീ…”
വാക്കുകൾ ഇടറിക്കൊണ്ടായിരുന്നു അവൾ പറഞ്ഞത്.
അവളെ കണ്ടു മായയും ഒന്ന് മാറിനിന്നു. അവളുടെ കണ്ണുകളിലും ഇപ്പോഴും കണ്ണുനീർ നിറഞ്ഞിരുന്നു. ഇപ്പോൾ ഇരുവരുടെയും അവസ്ഥ കണ്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്ന് പോലും മനസ്സിലായില്ല.
‘ശെടാ… ഇനി ഇവളേം സമാധാനിപ്പിക്കണം അല്ലോ…’🙄
ആ അവസ്ഥയിലും ആ ചിന്ത മനസ്സിലൂടെ കടന്നുപോയി.
ഞാൻ ഒരു ദീർഘശ്വാസം വിട്ടു. ശേഷം പതുക്കെ ദിവ്യയുടെ തലയിൽ കൈവെച്ച് തലോടി.
“എടി… ഇങ്ങനെ കരയണ്ട. എനിക്കൊന്നും പറ്റിയിട്ടില്ല.” ഞാൻ ദിവ്യയുടെ തലയിൽ കൈവെച്ച് പറഞ്ഞു.
“കള്ളം പറയണ്ട…” അവൾ ഉടനെ മുഖം ഉയർത്തി എന്നെ നോക്കി. “നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം. ഇപ്പോഴും വേദന ഉണ്ടല്ലേ…?”
ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“ചെറിയ തലവേദന മാത്രമാ… അതിനാണോ ഇങ്ങനെ ലോകം അവസാനിച്ചപോലെ കരയുന്നെ?”
“അഭി, നിനക്ക് ബോധം പോയി വീണപ്പോ ഞങ്ങൾ എത്ര പേടിച്ചെന്ന് അറിയാമോ…?” മായ പതുക്കെ പറഞ്ഞു.
ഞാൻ അവളെ നോക്കി ചെറുതായി കണ്ണിറുക്കി.
“അയ്യോ… രണ്ട് പേരും കൂടെ ഇങ്ങനെ മുഖം വീർപ്പിച്ചു നിന്നാൽ ഞാൻ ശരിക്കും ചത്തു പോകും.”
“തമാശ പറയല്ലേ…” ദിവ്യ വീണ്ടും എന്റെ നെഞ്ചിൽ ഒന്ന് ഇടിച്ചു. “ഞാൻ സീരിയസായിട്ടാ പറയുന്നത്.”
“ശരി ശരി…
💬 Comments
View all comments