0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.5K

പോലും ബാലൻസ് തെറ്റി വീഴാൻ പോയി. വായുവിൽ പൊടിയും ചൂടും പടർന്നു.

കുറച്ചു നിമിഷങ്ങൾ എന്റെ ചെവിക്ക് ഒന്നും കേൾക്കാനായില്ല. ഒരു മൂളൽ മാത്രം.

പിന്നെ പതുക്കെ ഞാൻ തല ഉയർത്തി നോക്കി.

അത്ര നേരം എന്റെ പിന്നാലെ ചീറി ഓടിയിരുന്ന ആ ജന്തുക്കൾ എല്ലാം നിശ്ചലമായി നിന്നു.

അവയുടെ കണ്ണുകൾ ഇനി എന്നിലല്ല.

ഒന്നൊന്നായി അവയെല്ലാം ആ ചുവന്ന പ്രകാശം പതിച്ച ഭാഗത്തേക്ക് തിരിഞ്ഞു.

അടുത്ത നിമിഷം—

അവ എല്ലാം ഭ്രാന്തുപിടിച്ച പോലെ ആ ഭാഗത്തേക്ക് ഓടാൻ തുടങ്ങി.

ആയിരക്കണക്കിന് വികൃതജീവികൾ ഒരുമിച്ച് ചീറി പാഞ്ഞപ്പോൾ നിലം വരെ വിറയ്ക്കുന്നുണ്ടായിരുന്നു.

ഞാൻ അമ്പരന്ന് അതെല്ലാം നോക്കി നിന്നു.

“ഇനി ഇപ്പൊ എന്ത് കോപ്പാ അവിടെ വീണത്…”

ഞാൻ ശ്വാസം മുട്ടി പിറുപിറുത്തു.

ആ ഇരുട്ടിന്റെ നടുവിൽ പെട്ടെന്ന് ആ ജന്തുക്കളുടെ ഭീകര അലർച്ചകൾ ഉയർന്നു. നൂറുകണക്കിന് ജീവികൾ ഒരുമിച്ച് കരയുകയും ചീറുകയും ചെയ്യുന്ന പോലെ തോന്നിക്കുന്ന ആ ശബ്ദം ചുറ്റുമുള്ള ശൂന്യത മുഴുവൻ നിറച്ചു.

എന്റെ ചെവികൾ വരെ ആ ശബ്ദത്തിൽ മരവിച്ചു.

ദൂരെയായി ചുവന്ന വെളിച്ചം വീണ ഭാഗത്തേക്ക് ഞാൻ വിറച്ച് നോക്കി നിന്നു. അവിടെ പൊടിയും പുകയും നിറഞ്ഞിരുന്നു. അതിനിടയിൽ എന്തൊക്കെയോ അതിവേഗത്തിൽ ചലിക്കുന്ന നിഴലുകൾ മാത്രം കാണാം.

പിന്നെ—

ഒരു മനുഷ്യന്റെ ശബ്ദം ഉയർന്നു.

അത് സാധാരണ ഒരു അലർച്ചയല്ലായിരുന്നു.

യുദ്ധഭൂമിയിൽ ശത്രുക്കളുടെ നടുവിലേക്ക് ഒറ്റയ്ക്ക് ചാടി കയറുന്ന ഒരു പോരാളിയുടെ ഗർജ്ജനം. ആ ശബ്ദത്തിൽ ഒരു വല്ലാത്ത ശക്തിയും കോപവും ഉണ്ടായിരുന്നു.

ഒരു നിമിഷം എന്റെ ശരീരം മുഴുവൻ കോരിത്തരിച്ചു.

💬 Comments

View all comments