0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.5K

അത് നിലത്തോട് ചേർന്നൊരു തീപ്പൊരി പോലെ മാത്രം തോന്നി. പക്ഷേ അടുത്ത നിമിഷം തന്നെ അത് അതിവേഗത്തിൽ വായുവിലേക്ക് ഉയർന്നു.

ആ ഇരുണ്ട ലോകത്തിന്റെ നടുവിൽ… രക്തം പോലെ ചുവന്ന ഒരു പ്രകാശം.

ഞാൻ ശ്വാസം പോലും എടുക്കാതെ അത് നോക്കി നിന്നു.

അത് കുറച്ച് നിമിഷങ്ങൾ വായുവിൽ നിശ്ചലമായി നിന്നു. പിന്നെ—

ഒറ്റ നിമിഷത്തിൽ എന്റെ ഭാഗത്തേക്ക് പാഞ്ഞുവന്നു.

“ഇത് എന്ത് മൈര്—”

പറഞ്ഞു തീരുന്നതിന് മുൻപേ തന്നെ ആ വെളിച്ചം എന്റെ മുന്നിൽ കുറച്ച് അകലെയായി നിലത്തേക്ക് പതിച്ചു.

“ധം!”

നിലം ചെറുതായി വിറച്ചു. പൊടിയും ചുവന്ന പുകയും ചുറ്റും പടർന്നു.

എന്റെ ഹൃദയം ഇപ്പോൾ നെഞ്ച് പൊട്ടിപ്പുറത്തേക്ക് വരുമെന്ന അവസ്ഥയിലായിരുന്നു.

പതിയെ… വളരെ പതിയെ ഞാൻ അങ്ങോട്ടേക്ക് നോക്കി.

ആ ചുവന്ന പുകക്കിടയിൽ…

രണ്ട് കണ്ണുകൾ.

ആ ഇരുട്ടിന്റെ നടുവിൽ കത്തുന്ന പോലെ തോന്നിക്കുന്ന രണ്ട് കണ്ണുകൾ.

രക്തചുവപ്പ് നിറം.

പക്ഷേ സാധാരണ ചുവപ്പല്ല… ജീവനുള്ള തീ കത്തുന്ന പോലെ.

ആ കണ്ണുകൾ നേരെ എന്നെ തന്നെ നോക്കുകയായിരുന്നു.

എന്റെ ശരീരം മുഴുവൻ തണുത്തുപോയി. കാലുകൾ അനങ്ങുന്നില്ല. ശ്വാസം പോലും മുറിഞ്ഞുപോയ പോലെ.

ആ കണ്ണുകളുടെ തിളക്കം മാത്രം മതി ഒരാളെ ഭ്രാന്തനാക്കാൻ. അതിൽ കോപമുണ്ടായിരുന്നു… വിശപ്പുണ്ടായിരുന്നു… എന്തോ ഭീകരമായൊരു ശക്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഞാൻ അറിയാതെ ഒരു പടി പിന്നിലേക്ക് നീങ്ങി.

അടുത്ത സെക്കന്റ്—

ആ കണ്ണുകൾ ഒറ്റ നിമിഷത്തിൽ എന്റെ നേരെ പാഞ്ഞുവന്നു.

അതിന്റെ വേഗം അത്ര ഭയാനകമായിരുന്നു, എനിക്ക് ശരിയായി കാണാൻ പോലും കഴിഞ്ഞില്ല. ചുവന്നൊരു മിന്നൽ പോലെ

💬 Comments

View all comments