Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
അപർണ ചേച്ചിയും. വീട്ടിൽ എല്ലാവരും വിളിക്കുന്ന പോലെ എന്റെ അപ്പു.
അപ്പുവിന്റെ മടിയിലായി മീനുവും ഇരിപ്പുണ്ട്. അവൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്. പക്ഷേ എന്നെ കണ്ട നിമിഷം തന്നെ അവളുടെ മുഖത്തെ ചിരി മങ്ങി.
ഒരു നിമിഷം എന്റെ തല പൂർണമായി ബ്ലാങ്കായി.
“ഇവരെന്താ ഇവിടെ…?”
ഉള്ളിലൂടെ ഒരു ചെറിയ ഭയം പാഞ്ഞുപോയി.
“ശെടാ… ഞാൻ കുഴഞ്ഞുവീണ കാര്യം ഇവർ അറിഞ്ഞോ…”
ഞാൻ അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴേക്കും മീനു ആദ്യം എന്നെ കണ്ടു.
“അഭിയേട്ടൻ!”
അവൾ സന്തോഷത്തോടെ വിളിച്ചതും എല്ലാവരുടെയും കണ്ണുകൾ ഒരുമിച്ച് എന്റെ നേരെ തിരിഞ്ഞു.
അമ്മയുടെ മുഖം കണ്ട നിമിഷം തന്നെ എന്റെ ഉള്ളൊന്ന് പിടഞ്ഞു. കരഞ്ഞ് കണ്ണുകൾ ചുവന്നിട്ടുണ്ട്. അച്ഛൻ പുറമേ ശാന്തനായി ഇരിക്കാൻ ശ്രമിച്ചെങ്കിലും ആ മുഖത്തെ ടെൻഷൻ വ്യക്തമായിരുന്നു.
അർച്ചന ചേച്ചി പെട്ടെന്ന് എഴുന്നേറ്റു.
“ഇപ്പൊ എങ്ങനെയുണ്ട് ഡാ?”
അപ്പുവും മീനുവിനെ താഴെ ഇറക്കി വേഗം എന്റെ അടുത്തേക്ക് വന്നു.
“നീ ഞങ്ങളെ ഒക്കെ പേടിപ്പിച്ചു കളഞ്ഞല്ലോ…” അവൾ കണ്ണ് നിറച്ച് പറഞ്ഞു.
ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപേ—
““അഭി...!”
എവിടുന്നോ ഒരു റോക്കറ്റ് പോലെ അശ്വതി എന്റെ നേരെ പാഞ്ഞുവന്നു.
ഞാൻ ശരിക്കും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപേ തന്നെ അവൾ എന്റെ മേലേക്ക് ഒറ്റ ചാട്ടം ആയിരുന്നു.
“ആഹ്… ഡി!”
ഞാൻ ബാലൻസ് കിട്ടാതെ ഒന്ന് പിന്നിലേക്ക് ആടി. പക്ഷേ അടുത്ത നിമിഷം തന്നെ അവളുടെ കൈകൾ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.
ആ നിമിഷം… അത്രയും നേരം എന്റെ ഉള്ളിൽ കെട്ടിക്കിടന്നിരുന്ന ഭയം മുഴുവൻ എവിടെയോ
💬 Comments
View all comments