Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
കഴിഞ്ഞപ്പോൾ ഹാളിലെ അന്തരീക്ഷം പൂർണമായി മാറി.
എല്ലാവരുടെയും പേടി ഒക്കെ കുറയാൻ തുടങ്ങി. ചുറ്റും ചിരിയും കളിയും നിറഞ്ഞു.
അപ്പു മീനുവിനെ മടിയിൽ ഇരുത്തി കളിപ്പിക്കുന്ന് … അർച്ചന ചേച്ചി അച്ഛനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു… ദിവ്യയും മായയും എന്നെ നോക്കി എന്തൊക്കെയോ കാണിക്കുന്നു
ആ ശബ്ദങ്ങൾ എല്ലാം ചേർന്ന് വീട്ടിനുള്ളിൽ ഒരു ജീവൻ തിരികെ വന്നതുപോലെ തോന്നി.
കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും ഉറക്കം വരാൻ തുടങ്ങി.
“ഇപ്പൊ ഇങ്ങ് എഴുന്നേറ്റല്ലേ ഉള്ളു… അപ്പോഴേക്കും വീണ്ടും ഉറക്കമോ…”
ഞാൻ ഉള്ളിൽ ആലോചിച്ചു. കണ്ണുകൾ പോലും ചെറുതായി അടഞ്ഞുപോകുന്ന പോലെ തോന്നി.
അവസാനം ഞാൻ എഴുന്നേറ്റു.
“ഞാൻ കിടക്കാൻ പോവാ…”
എല്ലാവരോടും ആയി പറഞ്ഞു ഞാൻ പതുക്കെ മുറിയിലേക്ക് നടന്നു കയറി.
മുറിക്കുള്ളിലെ തണുത്ത നിശബ്ദത എന്നെ വീണ്ടും പൊതിഞ്ഞു.
ഞാൻ നേരെ പോയി ബെഡിലേക്ക് വീണു കിടന്നു.
കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ ബെഡിൽ കിടന്ന് ഇന്ന് രാവിലെ മുതൽ നടന്നതെല്ലാം ഓർത്തുകൊണ്ടിരുന്നു.
മനസ്സ് മുഴുവൻ ഇന്നത്തെ സംഭവങ്ങളാൽ നിറഞ്ഞിരുന്നു. രാവിലെ ഉണ്ടായ ആ ബോധം പോക്കും… പിന്നെ വീട്ടുകാരുടെ വരവ്… അശ്വതിയുടെ ആ ചേർത്ത് പിടിത്തം… എല്ലാം ഒന്നിന് പുറകെ ഒന്നായി മനസ്സിലൂടെ കടന്നുപോയി.
ജനാലകളുടെ ഇടയിലൂടെ ചന്ദ്രന്റെ വെള്ളി വെളിച്ചം മുറിയിലേക്ക് പതുക്കെ വീണു കൊണ്ടിരുന്നു. പുറത്തുള്ള പച്ചപ്പ് വിരിച്ച വയലുകളിൽ നിന്നും വരുന്ന തണുത്ത കാറ്റ് മുറിയാകെ നിറഞ്ഞു.
ആ കാറ്റിൽ ജനാലയിൽ കെട്ടിയിട്ടിരുന്ന വെള്ള കർട്ടനുകൾ പതിയെ ആടിക്കൊണ്ടിരുന്നു. ഒരു താളത്തിൽ നൃത്തം ചെയ്യുന്ന പോലെ.
മുറിക്കുള്ളിൽ ഒരു
💬 Comments
View all comments