0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

വല്ലാത്ത ശാന്തത നിറഞ്ഞിരുന്നു.

പെട്ടെന്നാണ് വാതിലിൽ ചെറിയൊരു മുട്ട് കേട്ടത്.

ടക്… ടക്…

“അഭി… വാതിൽ തുറക്ക്. മരുന്ന് കഴിക്കണ്ടേ…”

പുറത്ത് നിന്നും മായയുടെ ശബ്ദം കേട്ടു.

ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്നു വാതിൽ തുറന്നു.

മുന്നിൽ മായ നിൽക്കുന്നു.

രാവിലെ മുതൽ ഇട്ടിരുന്ന അതേ ബ്ലാക്ക് ചുരിദാർ തന്നെയാണ് വേഷം. പക്ഷേ ഇപ്പോൾ ഷാൾ ഒന്നും ഇല്ല. മുടി മുഴുവൻ പുറകിലേക്ക് ഒതുക്കി വച്ചിട്ടുണ്ട്. കഴുത്തിൽ കിടക്കുന്ന ആ ചെറിയ മാല ചന്ദ്രപ്രകാശത്തിൽ ചെറുതായി തുടങ്ങുന്നത് പോലെ എനിക്ക് തോന്നി.

ഒരു കൈയിൽ വെള്ളം നിറച്ച ഗ്ലാസ്. മറ്റേ കൈയിൽ മരുന്നിന്റെ കവർ.

“എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ…”

എന്നെ നോക്കി പുരികം ഉയർത്തി അവൾ ചോദിച്ചു.

“ഒന്നുമില്ല…” ഞാൻ നൈസായി കണ്ണ് മാറ്റി.

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു. പിന്നെ എന്നെ ചെറുതായി തട്ടി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി.

“അപ്പോഴേക്കും കിടന്നോ…?”

ബെഡിന്റെ സൈഡിലുള്ള ടേബിളിൽ ഗ്ലാസും മരുന്നും വച്ചുകൊണ്ട് അവൾ ചോദിച്ചു.

“മരുന്ന് കഴിക്കണം എന്ന് അറിയില്ലേ സാറിന്…”

“ഉറക്കം വന്നു പെട്ടന്ന് …” ഞാൻ കിടക്കയിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു.

“മ്മ്… ഉറക്കം വരും. പതിവായി ഇല്ലാത്തത് അല്ലെ …”

അവൾ പിറുപിറുത്തുകൊണ്ട് ഓരോ മരുന്നും കവർ തുറന്ന് എടുക്കാൻ തുടങ്ങി.

എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവളുടെ ആ രൂപത്തിലേക്ക് ഒരു നിമിഷം എന്റെ കണ്ണുകൾ അറിയാതെ പോയി.

ആ ബ്ലാക്ക് ചുരിദാറിൽ അവളുടെ ശരീരവടിവുകൾ കൂടുതൽ വ്യക്തമായി തോന്നുന്നുണ്ടായിരുന്നു. മുടിയിഴകൾ പുറകിലൂടെ വീണ് കിടക്കുന്നു. ഇടയ്ക്കിടെ അവൾ അത്

💬 Comments

View all comments