Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
ചെവിക്ക് പുറകിലേക്ക് ഒതുക്കും.
ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ അവളെ നോക്കി നിന്നു.
പിന്നെ പതുക്കെ നടന്ന് അവളുടെ അടുത്തേക്ക് ചെന്നു.
അവൾ എന്തോ മരുന്ന് എണ്ണിക്കൊണ്ടിരിക്കുമ്പോൾ ഞാൻ പിന്നിൽ നിന്ന് അവളെ ചേർത്ത് പിടിച്ചു
പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി.
“അഭി…”
അവളുടെ ശബ്ദം ചെറുതായി വിറച്ചു.
ഞാൻ ഒന്നും പറയാതെ മുഖം അവളുടെ തോളിലേക്ക് ചായ്ച്ചു നിന്നു.
ഒരു നിമിഷം അവളും നിശബ്ദമായി നിന്നു.
മായയുടെ ശരീരം ചെറുതായി വിറക്കുന്നത് എനിക്ക് അനുഭവപ്പെട്ടു. പക്ഷേ അവൾ എന്നെ തള്ളിമാറ്റിയില്ല.
ഞാൻ പതുക്കെ മുഖം അവളുടെ കഴുത്തിനരികിലേക്ക് ചേർത്തു. അവളുടെ മുടിയിഴകളുടെ മണം എന്റെ ശ്വാസത്തിലേക്ക് അലിഞ്ഞു ചേർന്നു.
അടുത്ത നിമിഷം… ഞാൻ അവളുടെ കഴുത്തിൽ ഒരു ചെറു ചുംബനം നൽകി.
“അഭി…”
അവൾ ചെറുതായി വിളിച്ചു.ആ ശബ്ദത്തിൽ നാണവും ചെറിയൊരു വിറയലും കലർന്നിരുന്നു.
എന്റെ ചുണ്ടുകൾ സ്പർശിച്ച ഭാഗത്ത് അവളുടെ ചർമം ചെറുതായി കോരിത്തരിച്ചു.
ഞാൻ വീണ്ടും പതുക്കെ അവളുടെ കഴുത്തിൽ മുഖം അമർത്തി നിന്നു.
“ഇപ്പൊ ദേഷ്യം മാറിയോ…” ഞാൻ ചെറു ചിരിയോടെ ചോദിച്ചു.
രാവിലെ മുതൽ അഞ്ചു ഡോക്ടറുടെ കാര്യം പറഞ്ഞ് മുഖം വീർപ്പിച്ച് നടന്നത് ഓർത്താണ് ഞാൻ ചോദിച്ചത്.
അവൾ ഉടനെ തിരിഞ്ഞു എന്നെ നോക്കി.
“ഇല്ല.”
പക്ഷേ അത് പറയുമ്പോൾ പോലും അവളുടെ ചുണ്ടിന്റെ കോണിൽ ചെറിയൊരു ചിരി വിരിയുന്നുണ്ടായിരുന്നു.
“ഓഹോ ഇനിയും ബാക്കി ഉണ്ടോ …”
ഞാൻ പറഞ്ഞതും അവൾ എന്റെ നെഞ്ചിൽ ചെറുതായി ഒന്ന് അടിച്ചു.
“മരുന്ന് കഴിക്ക് ആദ്യം…”
ഞാൻ
💬 Comments
View all comments