0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

നിന്നു.

ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആരെയും ഒന്ന് നോക്കാൻ നിർബന്ധിക്കുന്ന എന്തോ ഒന്ന്.

അവർ എന്നെ ശ്രദ്ധിച്ചോ ഇല്ലയോ എന്നുപോലും എനിക്ക് മനസ്സിലായില്ല. അത്രയും ചെറിയൊരു നിമിഷം മാത്രമായിരുന്നു അത്.

പിന്നെ അവർ തിരിഞ്ഞ് നേരെ കടയ്ക്കുള്ളിലേക്ക് കയറി.

ഞാൻ വീണ്ടും അവിടെ തന്നെ നിന്നു.

ചുറ്റും ഇപ്പോഴും ഒരു വല്ലാത്ത നിശ്ശബ്ദത.

കുറച്ച് മുമ്പ് എന്റെ നേരെ നടന്ന് വന്നിരുന്ന ആ സംഘത്തെ ഞാൻ ചുറ്റും നോക്കി.

ആരെയും കാണാനില്ല.

ഒരു നിമിഷം കൊണ്ട് എല്ലാവരും അപ്രത്യക്ഷരായ പോലെ.

"ഇവന്മാരൊക്കെ എങ്ങോട്ടാ പോയത്?"

ഞാൻ മനസ്സിൽ പറഞ്ഞു.

എന്റെ കണ്ണുകൾ വീണ്ടും താറിലേക്ക് നീങ്ങി.

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.

ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തുള്ള സൈഡ് വിൻഡോവിലൂടെ കട്ടപുക പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.

ആരോ സിഗരറ്റ് വലിക്കുകയാണ്.

അയാളുടെ മുഖം കാണാൻ എനിക്കും ഒരു ആകാംക്ഷ തോന്നി.

വെറുതെയല്ലല്ലോ ഒരു കൂട്ടം ആളുകൾ ഒരുനിമിഷം കൊണ്ട് അടങ്ങി നിൽക്കുന്നത്. ഒരു നാട്ടിലെ ഗുണ്ടകൾ വരെ വഴി മാറി നിൽക്കണമെങ്കിൽ ഇവൻ ചില്ലറക്കാരൻ ആവില്ല.

ഞാൻ താറിലേക്ക് തന്നെ നോക്കി നിന്നു.

വണ്ടിക്കുള്ളിൽ നിന്ന് വീണ്ടും പുക പുറത്തേക്ക് ഒഴുകി.

കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആ കട്ട പുക പതിയെ വായുവിൽ അലിഞ്ഞു തുടങ്ങി.

അപ്പോഴാണ് ഞാൻ അത് കണ്ടത്.

രണ്ട് കണ്ണുകൾ.

ആദ്യം അതുമാത്രമാണ് വ്യക്തമായി കാണാൻ കഴിഞ്ഞത്.

ഒരു നിമിഷം എന്റെ മനസ്സിലേക്ക് നേരത്തെ കടയിലേക്ക് കയറി പോയ ആ സ്ത്രീയുടെ മുഖം വന്നു.

അതെ.

അതേ നിറം.

അതേ

💬 Comments

View all comments