0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 37.6K

https://ibb.co/p6KD6pnv

““ഹലോ... എടി... എന്താ... എന്ത് പറ്റി...” 
ഫോണിന്റെ മറുതലയ്ക്കൽ നിന്ന് അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ കേട്ടതും എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. മനസ്സ് ഒരുനിമിഷം മരവിച്ചുപോയി.

“അഭി... എബിൻ... എബിൻ...” 
അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. വാക്കുകൾ പുറത്തേക്ക് വരാൻ മടിക്കുന്ന പോലെ.

“എടി എബിനു എന്താ പറ്റിയെ? നീ ടെൻഷനാകാതെ കാര്യം പറയെടി...” 
ഉള്ളിൽ പടരുന്ന ഭയം മറച്ചുവെക്കാൻ പറ്റാതെ ഞാൻ ശബ്ദം കുറച്ചുയർത്തി.

ഒരു നിമിഷത്തെ നിശബ്ദത. പിന്നെ ഒരു ഏങ്ങലടി. 
“എടാ... അവനു... അവനു ഒന്നും ഓർമയില്ലടാ...” 

ആ വാക്കുകൾ ചെവിയിൽ വീണതും എന്റെ ഉള്ളിലെന്തോ പൊട്ടിത്തെറിച്ചു. കൈയിലെ ഫോൺ തെന്നിപ്പോകുമെന്ന് തോന്നി.

“എന്ത്...? എന്താ നീ പറയുന്നേ?”

“പപ്പയെയും... മമ്മിയെയും... എന്നെയും... നിന്നെയും... ആരെയും അവനു ഓർമയില്ലെടാ...” അവളുടെ വാക്കുകൾ പൊട്ടിക്കരച്ചിലിൽ മുങ്ങിപ്പോയി. 

അവൾ പറയുന്നത് കേട്ടു നിൽക്കാൻ മാത്രമേ എനിക്കയുള്ളു…തിരിച്ചു എന്ത് പറയണം എന്ന്‌ എനിക്കറിയില്ല…കാരണം ആ വാർത്ത അത്രത്തോളം എന്നെയും തളർത്തിയിരുന്നു…

“എടി…നീ..നീ ഇങ്ങനെ കരയാതെ…ഡോക്ടർ എന്താ പറഞ്ഞെ…”

“ബ്രെയിനിന് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ട്…പഴയഓർമ്മകൾ മുഴുവൻ നഷ്ട്ട പെട്ട പോലെ ആണ്…”

അത് കൂടി കേട്ടപ്പോൾ എന്റെ കണ്ണുകളും നിറയാൻ തുടങ്ങി…അനിയനെ പോലെ അല്ല സത്യത്തിൽ ഒരു അനിയൻ തന്നെ ആയിരുന്നു എനിക്കവൻ…

“എടി അവന്റെ ഓർമ്മകൾ തിരിച്ചുകിട്ടാൻ എന്തേലും ഒരു വഴി ഡോക്ടർ പറഞ്ഞില്ലെ”

നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു എന്നിട്ട് എന്റെ സങ്കടം ശബ്ദത്തിൽ  വരാതെ ഞാൻ അവളോട്‌ ചോദിച്ചു…

“അവർക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നാ അവർ പറയുന്നേ…മെഡിസിൻസ് ഒന്നും അവന്റെ

💬 Comments

View all comments