0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

ചൂടും ഒന്നും ഇപ്പോൾ കാണാനില്ല.

പകരം എല്ലാവരുടെയും മുഖത്ത് ഒരു ഭയം.

ഒരു വല്ലാത്ത പരിഭ്രമം.

അവർ ആരെയോ കണ്ടിട്ട് പെട്ടെന്ന് അടങ്ങിയ പോലെ തോന്നി.

"ഇവന്മാർക്ക് എന്ത് പറ്റി?"

ഞാൻ മനസ്സിൽ ചോദിച്ചു.

ആ കൗതുകത്തിൽ ഞാനും ആ താറിലേക്ക് തന്നെ നോക്കി.

വണ്ടിയുടെ എഞ്ചിൻ ഇപ്പോഴും ഓടുന്നുണ്ടായിരുന്നു. കറുത്ത ഗ്ലാസുകൾക്കുള്ളിൽ ആരാണുള്ളതെന്ന് കാണാനും പറ്റുന്നില്ല.

പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു.

ഈ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോകുന്ന ആളെ ഇവന്മാർക്ക് നല്ല പരിചയമുണ്ട്.

അതും സാധാരണ പരിചയമല്ല.

ഇങ്ങനെ എല്ലാം വായും പൂട്ടി നിൽക്കാൻ മാത്രം ആരാണ് അതിനുള്ളിൽ ഇരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ എനിക്കും കൂടിക്കൊണ്ടിരുന്നു.

പെട്ടെന്ന് താറിന്റെ ഡോർ തുറന്നു.

അതിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു.

ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരാൾ.

വെളുത്തു തുടുത്ത ശരീരനിറം. കണ്ടാൽ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നും. മെറൂൺ നിറത്തിലുള്ള സാരിയായിരുന്നു വേഷം. മുടിയെല്ലാം ഭംഗിയായി പിന്നിലേക്ക് ഒതുക്കി വെച്ചിരുന്നു.

അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയ ഉടനെ നേരെ മായ കയറിയ കടയിലേക്ക് നടന്നു.

പോകുന്ന വഴിയിൽ ഒരു നിമിഷം അവർ എന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.

അപ്പോഴാണ് അവരുടെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞത്.

പിങ്ക് നിറമുള്ള ചുണ്ടുകൾ. കൂർത്ത മൂക്ക്. മുഖത്തിന്റെ ഓരോ ഭാഗത്തിനും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.

പക്ഷേ അതിലെല്ലാം മേലെ നിന്നത് അവരുടെ കണ്ണുകളായിരുന്നു.

നീല നിറത്തിന്റെ നേരിയ കലർച്ചയുള്ള പൂച്ചക്കണ്ണുകൾ.

ഒരു നിമിഷത്തേക്ക് എന്റെ നോട്ടം അതിൽ തന്നെ ഉടക്കി

💬 Comments

View all comments