0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

മാറാതെ ഞാൻ നിന്നു. അവർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് എന്നുള്ള ഒരു കൗതുകം എനിക്കുമുണ്ടായിരുന്നു.

ആ ചായക്കടയിൽ നിന്ന് അഞ്ചാറുപേർ പുറത്തേക്ക് ഇറങ്ങി വന്നു.

എല്ലാവരും നല്ല തടിയും ഉയരവും ഉള്ളവർ. കണ്ടാൽ തന്നെ വെറുതെ വഴക്കിന് ഇറങ്ങുന്ന ടൈപ്പ്.

അവർ നേരെ എന്റെ ഭാഗത്തേക്കാണ് നടക്കുന്നത്.

അത് കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം എനിക്ക് മനസ്സിലായി.

"ആഹാ... അപ്പൊ ഇതാണ് പരിപാടി."

ഞാൻ മനസ്സിൽ പറഞ്ഞു.

വെറുതെ പേടിച്ച് മാറിനിൽക്കാൻ എനിക്കും തോന്നിയില്ല. എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അവിടെ തന്നെ നിന്നു.

അവർ ഓരോ ചുവടായി അടുത്തേക്ക് വന്നു കൊണ്ടിരുന്നു.

അപ്പോഴാണ് പെട്ടെന്ന് ഒരു വലിയ ഹോണിന്റെ ശബ്ദം കേട്ടത്.

പാം...!

അപ്രതീക്ഷിതമായ ആ ശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടി.

ഞാൻ ഉടനെ ചുറ്റും നോക്കി.

റോഡിന്റെ അപ്പുറത്ത് നിന്ന് ഒരു വാഹനം പതുക്കെ അടുത്തേക്ക് വരികയായിരുന്നു.

ആ ഹോണിന്റെ ശബ്ദം എന്റെ വലത് വശത്ത് നിന്നായിരുന്നു.

ഞാൻ അങ്ങോട്ട് നോക്കി.

ഒരു ബ്ലാക്ക് താർ പതിയെ വന്ന് റോഡരികിൽ നിർത്തി. ഞാൻ നിന്ന സ്ഥലത്ത് നിന്ന് കുറച്ച് അപ്പുറത്തായിരുന്നു അത്.

ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

പക്ഷേ വീണ്ടും ആ സംഘത്തിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി.

കുറച്ച് മുൻപ് വലിയ ഗംഭീരത്തിൽ എന്റെ നേരെ നടന്ന് വന്നിരുന്നവന്മാർ ഇപ്പോൾ ഒരിടത്ത് തന്നെ നിശ്ചലരായി നിൽക്കുകയാണ്.

എല്ലാവരുടെയും നോട്ടം ആ താർ നിർത്തിയ ഭാഗത്തേക്കാണ്.

മുഖത്തെ ആ ഭാവവും ഞാൻ ശ്രദ്ധിച്ചു.

കുറച്ച് മുമ്പുണ്ടായിരുന്ന ആ ധൈര്യവും

💬 Comments

View all comments