0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

ഉണ്ടായിരുന്നു.

മായ സ്കൂട്ടർ ഒരു പലചരക്ക് കടയുടെ അടുത്തുള്ള വലിയ മരത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി നിർത്തി.

"നീ ഇവിടെ നിൽക്ക്. ഞാൻ പോയി സാധനങ്ങൾ വാങ്ങി വരാം."

അതും പറഞ്ഞ് അവൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങി.

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

മായ എന്റെ കയ്യിൽ നിന്നും സഞ്ചി വാങ്ങി കടയിലേക്ക് നടന്നു.

ഞാൻ അവിടെ ചുറ്റും ഒന്ന് നോക്കി നിന്നു. അപ്പോഴാണ് കുറച്ച് അപ്പുറത്തുള്ള ഒരു ചായക്കടയിലേക്ക് എന്റെ കണ്ണ് പോയത്.

ആ മുഖം വീണ്ടും കണ്ടതും എനിക്ക് ആളെ മനസ്സിലായി.

ആ മഞ്ഞ മൈരൻ.

കയ്യിൽ വലിയൊരു പ്ലാസ്റ്റർ ഒക്കെ ആയി ഒരു കസേരയിൽ ഇരിക്കുകയാണ്. ഇന്നും അവന്റെ വേഷത്തിന് ഒരു മാറ്റവും ഇല്ല. പൂക്കൾ നിറഞ്ഞ ഷർട്ട് തന്നെ.

പക്ഷേ ഇത്തവണ ഷർട്ടിന്റെ നിറം മഞ്ഞയല്ല.

പച്ച.

അപ്പോ ഇനി പച്ച മൈരൻ.

അവൻ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ആ നോട്ടത്തിൽ തന്നെ എന്നോടുള്ള കലിപ്പ് വ്യക്തമായിരുന്നു. കയ്യിൽ പ്ലാസ്റ്റർ ഒക്കെ ഇട്ടിരിക്കുമ്പോഴും മുഖത്തെ ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ല.

"ഇവന് കിട്ടിയതൊന്നും പോരേ..." ഞാൻ മനസ്സിൽ പറഞ്ഞു.

അപ്പോഴാണ് അവൻ അടുത്തിരുന്ന ഒരാളെ വിളിക്കുന്നത് ഞാൻ കണ്ടത്. അയാൾ അവന്റെ അടുത്തേക്ക് ചായുമ്പോൾ അവൻ എന്തോ ചെവിയിൽ മന്ത്രിച്ചു.

അത് കേട്ട ഉടനെ അയാൾ എന്റെ നേരെ ഒന്ന് നോക്കി. പിന്നെ തല കുലുക്കുകയും ചെയ്തു.

അത് കണ്ടതും എനിക്ക് ചെറിയൊരു സംശയം തോന്നി.

"എന്തോ അലമ്പുണ്ടാക്കാനുള്ള പരിപാടിയാണല്ലോ..."

ഞാൻ അവരെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു.

എന്നാലും അവിടെ നിന്ന്

💬 Comments

View all comments