0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

മുതൽ കാൽവരെ ഒരു നിമിഷം കൊണ്ട് അയാൾ എന്നെ വിലയിരുത്തി.

അവസാനം ആ നോട്ടം എന്റെ കണ്ണുകളിൽ വന്ന് നിന്നു.

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു.

ആരും ഒന്നും പറഞ്ഞില്ല.

എന്നാലും ആ നിശ്ശബ്ദതയിൽ എന്തോ ഒരു സംഭാഷണം നടക്കുന്നതുപോലെ തോന്നി.

ചുറ്റുമുള്ള ശബ്ദങ്ങളൊക്കെ എവിടെയോ അകന്നു പോയിരുന്നു.

കുറച്ച് നിമിഷങ്ങൾ ഞങ്ങൾ അങ്ങനെ തന്നെ പരസ്പരം നോക്കി നിന്നു.

ആ കണ്ണുകളിൽ ഭീഷണിയില്ലായിരുന്നു.

പക്ഷേ ഒരു വിചിത്രമായ തീവ്രത ഉണ്ടായിരുന്നു.

എന്നെക്കുറിച്ച് എന്തോ അറിയുന്ന ഒരാളുടെ നോട്ടം പോലെ.

എന്തുകൊണ്ടോ ആ നിമിഷം എന്റെ മനസ്സിൽ ഒരു തോന്നൽ വന്നു.

ഇത് ആദ്യ കൂടിക്കാഴ്ച ആയിരിക്കാം.

പക്ഷേ ഇത് അവസാനത്തേതും ആയിരിക്കില്ല...

""പോവാം...?"

പെട്ടെന്ന് സൈഡിൽ നിന്ന് വന്ന മായയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

"ആ... കഴിഞ്ഞോ? എന്നാ പോവാം."

ഞാൻ അവളുടെ കയ്യിൽ നിന്ന് സഞ്ചി വാങ്ങി.

മായ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പതിയെ മുന്നോട്ട് എടുത്തു.

ഞാൻ പിന്നിൽ കയറി ഇരിക്കുന്നതിനിടയിലും എന്റെ കണ്ണുകൾ അറിയാതെ ആ താറിന്റെ ഭാഗത്തേക്ക് നീങ്ങി.

ഒരിക്കൽ കൂടി അവനെ നോക്കി.

അവൻ ഇപ്പോഴും അതേ ഇരിപ്പിലാണ്.

സിഗരറ്റ് വിരലുകൾക്കിടയിൽ കത്തിക്കൊണ്ടിരിക്കുന്നു.

പക്ഷേ ഒരു കാര്യം മാത്രം മാറിയിരുന്നില്ല.

ആ കണ്ണുകൾ.

അവ ഇപ്പോഴും എന്റെ മേൽ തന്നെ ആയിരുന്നു.

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ വീണ്ടും തമ്മിൽ ഉടക്കി.

"ഇങ്ങനെ നോക്കാൻ മാത്രം എന്താ ഉള്ളത്?"

ഞാൻ മനസ്സിൽ പറഞ്ഞു.

"ഇനി ഇവന് എന്നെ അങ്ങ് ഇഷ്ടപ്പെട്ടോ?"

ആ ചിന്ത വന്നതും എനിക്ക്

💬 Comments

View all comments