Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]
തന്നെ ചിരി വന്നു.
അതോടെ ഞാൻ നോട്ടം മാറ്റി.
സ്കൂട്ടർ മുന്നോട്ട് നീങ്ങി.
ടൗൺ പതിയെ പിന്നിലേക്ക് മറഞ്ഞു.
പക്ഷേ എന്തുകൊണ്ടോ ആ നീല കലർന്ന കണ്ണുകൾ മാത്രം എന്റെ മനസ്സിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല.
അങ്ങനെ ഞങ്ങൾ ടൗണിൽ നിന്നും കുറച്ചു ദൂരം പോയി...
"എടി മായേ ആരാ ആ വണ്ടിയിൽ ഉണ്ടായിരുന്ന ചെറുക്കൻ...?"
ഞാൻ അവളോട് ഒന്ന് ചേർന്നിരുന്നു ചോദിച്ചു...
"ആര്...? "
"എടി മായേ... ആരാ ആ വണ്ടിയിൽ ഉണ്ടായിരുന്ന ചെറുക്കൻ?"
ഞാൻ അവളോട് കുറച്ച് കൂടി ചേർന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.
"ആര്...?"
അവൾ മുഖം ചെറുതായി പിന്നിലേക്ക് തിരിച്ച് നോക്കി.
"എടി, ആ താറിൽ ഉണ്ടായിരുന്നില്ലേ... അത്."
"ഓ... അതോ."
ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി പറഞ്ഞു.
"അത് ജയ്സൺ. ഇവിടെ അടുത്തുള്ള കാഞ്ഞിരക്കുറ്റിയിലുള്ളതാണ്."
"എന്തേ?"
"ഒന്നുമില്ല. വെറുതെ ചോദിച്ചതാ."
ഞാൻ അതും പറഞ്ഞ് വിഷയം അവിടെ വിട്ടു.
പക്ഷേ മനസ്സ് അത്ര പെട്ടെന്ന് വിട്ടില്ല.
ജയ്സൺ.
ആ പേര് ഞാൻ മനസ്സിൽ ഒന്ന് ആവർത്തിച്ചു.
മായ സ്കൂട്ടർ ഓടിച്ചുകൊണ്ടിരുന്നു. നല്ല തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നുണ്ടായിരുന്നു. റോഡും കാഴ്ചകളും എല്ലാം മാറിക്കൊണ്ടിരുന്നു.
എന്നാലും എന്റെ ചിന്തകൾ ഇപ്പോഴും ആ ടൗണിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
പ്രത്യേകിച്ച് ആ കണ്ണുകളിൽ.
എന്തുകൊണ്ടോ, ആ പേര് ഞാൻ മറക്കില്ലെന്ന് എനിക്ക് തോന്നി.
ഞാൻ അറിയാതെ തന്നെ മായയെ ഒന്ന് കൂടി മുറുകെ പിടിച്ചു.
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.
വണ്ടിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ആരെയും കണ്ടില്ല. കുറച്ച് മുമ്പ്
💬 Comments
View all comments