Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]
ആണെങ്കിൽ ഉറങ്ങിയ അവസ്ഥ യാണ്..ആ ഇന്നലെ എന്റെ ചൂടൊന്നും കിട്ടാതെ കിടന്നോണ്ട് ഉറക്കം ഒന്നും ശെരിയായി കാണില്ല....
അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അങ്ങോട്ട് അടുത്ത ആളുടെ എൻട്രി...
അശ്വതി...
പുള്ളിക്കാരി പതുക്കെ നടന്ന് ഹാളിലേക്ക് വന്നു.
ആദ്യം അവൾ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി. പിന്നെ ആ നോട്ടം വന്ന് നിന്നത് എന്നിലായിരുന്നു.
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.
എന്തോ... ആ നോട്ടത്തിൽ ഒരു പ്രത്യേക അർത്ഥമുള്ളതുപോലെ എനിക്ക് തോന്നി.
പക്ഷേ മുഖത്ത് മാത്രം കല്ലുപോലെ കട്ടിയുള്ള ഒരു ഗൗരവം.
ചിരിയില്ല...
കുസൃതിയില്ല...
രാവിലെ എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിയ അതേ ആളാണോ ഇതെന്ന് പോലും സംശയം തോന്നും.
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ ഒരു രക്ഷയും ഇല്ല.
ആ മുഖത്തെ ഗൗരവത്തിന് ഒരു മാറ്റവും വന്നില്ല.
"ഇതെന്തു കൂത്ത്...?"
ഞാൻ മനസ്സിൽ ആലോചിച്ചു.
അവളുടെ ആ ഗൗരവമുള്ള നോട്ടം കണ്ടതും രാവിലെ മുറിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അവൾ പറഞ്ഞ വാക്കുകൾ പെട്ടെന്ന് എന്റെ ഓർമയിലേക്ക് വന്നു.
"പിന്നെ... ഞാൻ ഇന്നലെ പറഞ്ഞതൊന്നും മറക്കണ്ട..."
അതും പറഞ്ഞ് എന്നെ നോക്കിയ ആ നോട്ടം ഇപ്പോഴും വ്യക്തമായി മനസ്സിലുണ്ട്.
അത് ഓർത്തതും എന്റെ ഉള്ളിൽ ചെറിയൊരു പന്തികേട് തോന്നി.
"അതിന് ഞാൻ ഇപ്പൊ എന്താ ചെയ്തേ...?"
ഞാൻ മനസ്സിൽ ആലോചിച്ചു.
പക്ഷേ അടുത്ത നിമിഷം തന്നെ എന്റെ ഷോൾഡറിൽ തല ചായ്ച്ച് സുഖമായി ഉറങ്ങുന്ന ദിവ്യയിലേക്കും, ഞങ്ങളുടെ നേരെ നടന്ന് വരുന്ന അശ്വതിയിലേക്കും എന്റെ നോട്ടം മാറി.
💬 Comments
View all comments