0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

വിളിച്ചതൊന്നും ഞാൻ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല. അശ്വതിയുമായി സംസാരിച്ചതും, അതിന് ശേഷം നടന്ന കാര്യങ്ങളും ഒക്കെ കഴിഞ്ഞ് എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയിരുന്നു.

"ഓഹ്..."

ദിവ്യ ഒന്ന് മൂളി.

"ഇപ്പൊ എങ്ങനെ ഉണ്ട്...?"

അവൾ എന്റെ ഷോൾഡറിൽ നിന്ന് തല ഒന്ന് ഉയർത്തി എന്നെ നോക്കി ചോദിച്ചു.

ആ കണ്ണുകളിൽ ഇപ്പോഴും ചെറിയൊരു ഭയവും ആശങ്കയും ബാക്കിയുണ്ടായിരുന്നു. ഇന്നലെ നടന്ന സംഭവത്തിന്റെ പേടി പൂർണമായി മാറിയിട്ടില്ലെന്ന് ആ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.

"എനിക്ക് കുഴപ്പം ഒന്നും ഇല്ല... I'm all set."

ഞാൻ അവളെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

കുറച്ചു നിമിഷങ്ങൾ അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

പിന്നെ അവളുടെ മുഖത്ത് ഒരു ചെറിയ ആശ്വാസം വിരിഞ്ഞു.

ഒന്നും പറയാതെ അവൾ വീണ്ടും എന്നിലേക്ക് ചേർന്നിരുന്നു. തല എന്റെ ഷോൾഡറിൽ തന്നെ ചായ്ച്ചു കണ്ണുകൾ പതിയെ അടച്ചു.

അവളുടെ മുടിയിഴകൾ എന്റെ കവിളിലും കഴുത്തിലുമൊക്കെ ചെറുതായി തട്ടുന്നുണ്ടായിരുന്നു. ആ പരിചിതമായ മണം പതിയെ എന്റെ ശ്വാസത്തിലേക്ക് നിറഞ്ഞു.

ഞാൻ സ്വാഭാവികമായി അവളുടെ മുടിയിലൂടെ വിരലുകൾ ഓടിക്കാൻ തുടങ്ങി. പതിയെ തലോടുമ്പോൾ അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നു.

അവളുടെ മുഖത്ത് ഇപ്പോൾ നല്ലൊരു ശാന്തത ഉണ്ടായിരുന്നു.

ആ നിമിഷം ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

പക്ഷേ ആ നിശബ്ദതയിൽ പോലും ഒരുപാട് കാര്യങ്ങൾ പറയപ്പെടുന്നുണ്ടായിരുന്നു. അവളുടെ തല എന്റെ ഷോൾഡറിൽ ചാരിയിരുന്ന ആ ചെറിയ സാമീപ്യം പോലും എനിക്ക് ഒരു പ്രത്യേക ആശ്വാസം നൽകുന്നുണ്ടായിരുന്നു.

ഞാൻ പിന്നെ ചേച്ചിമാരോട് ഓരോന്ന് സംസാരിച്ചു ഇരുന്നു.

ദിവ്യ

💬 Comments

View all comments