0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

കുറെ നിർബന്ധം പിടിച്ചു. ഒരാഴ്ച ഇവിടെ നിന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു... അപ്പൊ അമ്മയും സമ്മതം മൂളി..."

അപ്പു മൊബൈലിൽ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു.

"ഓഹ്... അത് ശെരി..."

ഞാൻ പതിയെ തലയാട്ടി.

പിന്നെയാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.

"അല്ല... അച്ഛൻ എവിടെ?"

രാവിലെ എഴുന്നേറ്റത് മുതൽ ആളെ കണ്ടിട്ടില്ല. അതുകൊണ്ട് ഞാൻ ചോദിച്ചു.

"ഓഹ്... കാറിന് വരുന്ന വഴിക്ക് എന്തൊ ചെറിയൊരു പ്രശ്നം ഉള്ള പോലെ തോന്നുന്നു എന്ന്‌ പറഞ്ഞു..."

അർച്ചന ചേച്ചിയാണ് മറുപടി പറഞ്ഞത്.

"അതൊന്ന് ഇവിടെ ആരെയെങ്കിലും കാണിക്കാൻ വേണ്ടി പോയേക്കുവാ."

"മ്മ്..."

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

സത്യം പറഞ്ഞാൽ, അച്ഛന് എവിടെ പോയാലും വണ്ടിയുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയാണ്. ചെറിയൊരു ശബ്ദം കേട്ടാൽ പോലും അതിന്റെ കാരണം കണ്ടെത്താതെ സമാധാനം കിട്ടില്ല.

പെട്ടന്നാണ് എന്റെ പുറകിൽ ആരോ വന്ന് ഇരുന്നത്.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദിവ്യയാണ്.

"നീ എവിടെ ആയിരുന്നു?"

ഞാൻ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞ് ചോദിച്ചു.

"ഞാൻ മായയുടെ കൂടെ മുറിയിൽ ഉണ്ടായിരുന്നു..."

അവൾ പറഞ്ഞു.

പിന്നെ കുറച്ചുകൂടി എന്നോട് ചേർന്നിരുന്നുകൊണ്ട് സംശയത്തോടെ ചോദിച്ചു.

"അല്ല... നീ എന്താ ഇന്നലെ ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കാഞ്ഞേ?"

ഒരു നിമിഷം ഞാൻ ഒന്ന് പതറി.

"അതോ... അത് മരുന്ന് കഴിച്ചപ്പോ നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ വേഗം ഉറങ്ങിപ്പോയി..."

ഞാൻ നിസാരമട്ടിൽ പറഞ്ഞു.

അശ്വതി രാത്രി എന്റെ മുറിയിലേക്ക് വന്ന കാര്യം ഞാൻ മനപ്പൂർവം മറച്ചു വച്ചു.

സത്യം പറഞ്ഞാൽ, ദിവ്യ വന്ന്

💬 Comments

View all comments