0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 42.6K

അടുത്തേക്ക് എത്തിയ പവിത്രനെ നോക്കികൊണ്ട്‌ ഭാസ്കരൻ പറഞ്ഞു…

“നാണവും മാനവും ഇല്ലാതെ കണ്ടവന്റെ തല്ലും കൊണ്ടു വന്നിരിക്കുന്നു…”

അയാൾ അവനെ മനപ്പൂർവം ചൊറി പിടിപ്പിച്ചു…

“പറയുന്നത് കേട്ട ഞാൻ മാത്രം ആണ് വാങ്ങി കൂട്ടിയെതെന്നു…തനിക്കും കിട്ടിയല്ലോ കവിളത്തു ഒന്ന്…”

അവനും ഒട്ടും വിട്ടു കൊടുക്കാതെ…തിരിച്ചു അടിച്ചു…

“ടാ…”

ഭാസ്കരൻ ഇരിന്നിരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് അവന്റെ നേരെ അലറി…

“ചെ…നിങ്ങളിങ്ങനെ തമ്മി തല്ലി നിക്കാതെ…ഇനി എന്ത് ചെയ്യും എന്ന്‌ പറ…”

രണ്ടു പേരുടെയും ഇടയ്ക്കു കയറി…മണിയൻ ആണ് അത് പറഞ്ഞത്…

ഭാസ്കരൻ ഒന്ന് കുതറി മാറി ആ മദ്യ കുപ്പിയിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വീണ്ടും നിറച്ചു കൊണ്ടിരുന്നു…

“അങ്ങനെ എന്നെ തല്ലിയ ഒരു മൈരനും…ഇവിടുന്ന് നേരെ ചുവ്വേ പോവില്ല…”

പവിത്രൻ ദേഷ്യം കടിച്ചു പിടിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

“നീ എന്ത് ചെയ്യുന്ന…പറ…കേക്കട്ടെ…”

ഭാസ്കരൻ അവന്റെ നേരെ തിരിഞ്ഞു അവന്റെ അടുത്തേക്ക് കയ്യിൽ ഗ്ലാസും ആയി നടന്നു…

“നിങ്ങടെ അനിയനെ തീർത്ത പോലെ തന്നെ അവനേം തീർക്കും….”

അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു പവിത്രൻ പറഞ്ഞു…

“പക്ഷെ അത് ആരേം അറിയിക്കാതെ ആയിരിക്കില്ല…ഈ നാട്ടുകാർ മൊത്തം നോക്കി നിൽക്കെ മാത്രെ അത് ചെയ്യൂ…”

അവൻ അത് പറഞ്ഞു തീർത്തു…

എന്നാൽ ഭാസ്കരന്റെ മുഖത്ത് ഒരു പുച്ഛം മാത്രം ആണ് വിരിഞ്ഞത്…

“അത് നീ ചെയ്താ ഞാൻ നിന്നെ ഒരു ആണായി കണക്കാക്കാം…”

അയാൾ അവന്റെ മുഖത്തേക്ക് നോക്കി ഒരു പരിഹാസ ചിരിയിൽ പറഞ്ഞു…

അത് കേട്ടപ്പോ തന്നെ പവിത്രന്റെ തൊലി ഉരിഞ്ഞു പോയി…

അപ്പോൾ

💬 Comments

View all comments