0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

ഒരുപാടു വേഴുകി എന്ന്‌ അറിയാം

കാരണം

1.മടി

2. പനി

3.രാമന്റെ മിഴിയും, തമ്പുരാട്ടിയും

ഞാൻ ഉദ്ദേശിച്ച പോലെ ഒന്നും വന്നില്ല തട്ടികൂട്ടു ആയോ ആവോ... 😶

——————————————————————

അമൃഗീയമായ കാഴ്ച കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം  കണ്ണുകൾ കൂട്ടിയടച്ചു

രക്തത്തിൽ മുഴുവനായി കുളിച്ച് നിൽക്കുന്നു ആ രൂപം പെട്ടെന്ന് ആകാശത്തിന്റെ കോണുകളിലേക്ക് നോക്കി അമാനുഷികമായി അലറി...

ആ അലർച്ചയുടെ തരംഗങ്ങൾ ആ പ്രദേശമാകെ പ്രതിധ്വനിച്ചു നിന്നു ...

അവൻ അലർച്ച നിർത്തി പതിയെ മുഖം താഴ്ത്തി പിടിച്ചു... കണ്ണുകൾ കൂട്ടിയടച്ച് അവൻ പവിത്രന് നേരെ നോക്കി പതിയെ ആ കണ്ണുകൾ തുറന്നു...

അഗ്നിയോളം കലിയിൽ പുളയുന്ന രക്ത ചുവപ്പുള്ള കണ്ണുകൾ...

******************

THE SHOWDOWN...

******************

ചുറ്റും കൂടി നിന്നിരുന്നവരാരുടെയും ശ്വാസം പോലും പുറത്തേക്ക് വരാൻ മടിച്ചു നിന്നു...

കൺമുന്നിൽ അരങ്ങേറുന്ന ആ മൃഗീയമായ കാഴ്ച അവരുടെ രക്തം വരെ തണുപ്പിച്ചിരുന്നു...

ഭയത്തിൽ മരവിച്ച അവർക്ക് അനങ്ങാനോ സംസാരിക്കാനോ പോലും കഴിഞ്ഞില്ല. ഓരോ കണ്ണിലും ഒരേ വികാരം മാത്രം...

സുനിതയുടെ കണ്ണുകൾ അഭിയുടെ നേരെ പതിഞ്ഞു...

പക്ഷേ അവൾക്ക് അവിടെ തന്റെ ഓമന പുത്രനെ കാണാൻ കഴിഞ്ഞില്ല...

പകരം, വെറികൊണ്ട് പുളയുന്ന ഒരു ക്രൂര മൃഗത്തെയായിരുന്നു അവളുടെ കണ്ണുകൾ കണ്ടത്...

ഭയം കൊണ്ട് മരവിച്ച ചുണ്ടുകൾ വിറച്ചുകൊണ്ട് അവൾ മൊഴിഞ്ഞു...

"അഭി... മോനെ..."

മുന്നിൽ സംഭവിക്കുന്ന കാഴ്ചകൾ കണ്ടപ്പോൾ സുനിതയ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി. കാലുകൾക്ക് ബലം നഷ്ടമായതുപോലെ അവൾ ആടിയുലഞ്ഞു...

പക്ഷേ ആ കൂട്ടത്തിൽ ഒരാൾക്ക് മാത്രം അഭിയുടെ ഈ ഭാവം അപരിചിതമായിരുന്നില്ല...

അശ്വതി...

അവന്റെ

💬 Comments

View all comments