0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

തുറന്നടിച്ചു.

വാതിലിലേക്ക് നോക്കിയ ഞാൻ ഒന്ന് പുഞ്ചിരിച്ചു.

ദേ നിൽക്കുന്നു...

വേറെ ആരുമല്ല...

സാക്ഷാൽ ദിവ്യ.

"ഹായ്..."

ഞാൻ ചിരിച്ചുകൊണ്ട് അവൾക്ക് നേരെ കൈവീശി.

എന്നെ അങ്ങനെ ചിരിച്ചിരിക്കുന്നതായി കണ്ട നിമിഷം, അവളുടെ മുഖത്തെ എല്ലാ ഭാവങ്ങളും മാറി.

ഇത്രയും നേരം നെഞ്ചിൽ കെട്ടിക്കിടന്ന ഭയവും ആശങ്കയും ഒരുമിച്ച് പുറത്തുവന്നതുപോലെ അവൾ അവിടെത്തന്നെ നിശ്ചലയായി.

പിന്നെ മുഖത്ത് കുറച്ച് ഗൗരവം വരുത്താൻ ശ്രമിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.

ആ വരവ് കണ്ടപ്പോൾ എനിക്ക് ഒരു നിമിഷം തോന്നി.

ഇപ്പൊ രണ്ടെണ്ണം പൊട്ടിക്കുമോ എന്തോ...

പക്ഷേ...

എന്റെ മുന്നിലെത്തിയതും അവൾ ഒന്നും പറയാതെ എന്നെ മുറുകെ കെട്ടിപ്പിടിച്ചു.

അടുത്ത നിമിഷം, അവളുടെ കരച്ചിൽ മാത്രം ആ മുറിയിൽ മുഴങ്ങിനിന്നു.

വാതിലിനരികിൽ നിന്നിരുന്ന ഡോക്ടർ ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ണിന്റെ കോണിലൂടെ കണ്ടു.

ഇയാളെക്കൊണ്ട് വല്ലാത്ത ശല്യമായല്ലോ... 🫤

ഞാൻ പതിയെ ദിവ്യയുടെ മുടിയിലൂടെ വിരലോടിച്ചു.

"അയ്യോ... എന്തിനാ എന്റെ പൊന്ന് ഇങ്ങനെ കിടന്ന് കരയുന്നെ...?"

"എനിക്ക് ഇപ്പോ കുഴപ്പം ഒന്നുല്ലല്ലോ..."

അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ കൂടുതൽ മുറുകെ പിടിച്ചു.

എവിടെ...

കരച്ചിലിന് ഒട്ടും കുറവുണ്ടായില്ല.

"ദിവ്യെ... കരയല്ലെടി പൊന്നെ..." ഞാൻ വീണ്ടും മൃദുവായി പറഞ്ഞു.

അവൾ മറുപടിയായി തല ഒന്ന് ആട്ടിയെങ്കിലും, കണ്ണുനീർ മാത്രം നിർത്തിയില്ല.

എന്നാ പിന്നെ... കരഞ്ഞ് തീർക്കട്ടെ.

അങ്ങനെ വിചാരിച്ച് ഞാനും അവളെ ചേർത്തുപിടിച്ചുകൊണ്ട് ആ ആശുപത്രി ബെഡിൽ നിശ്ശബ്ദമായി ഇരുന്നു. ആ നിമിഷം വാക്കുകളേക്കാൾ കൂടുതൽ ആശ്വാസം നൽകിയത് ആ ചേർത്ത് പിടിക്കൽ തന്നെയായിരുന്നു.

അങ്ങനെ

💬 Comments

View all comments