Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ഉറക്കമുണർന്നാൽ ആദ്യം കൈ തേടുന്നത് ഫോൺ തന്നെയല്ലേ. അതെവിടെയും കാണാത്തത് കൊണ്ടാണ് ഞാൻ ചോദിച്ചത്.
അവൾ പതിയെ തലയാട്ടി.
"സോറി, സാർ... ഫോൺ ഇവിടെ ഇല്ല. അതെല്ലാം നിങ്ങളുടെ ഫാമിലിയുടെ കൈയിലാണ്."
"ഓഹ്... ഒക്കെ."
ഞാൻ അത്രയും പറഞ്ഞ് വീണ്ടും തലയണയിലേക്ക് ചാരിക്കിടന്നു.
അല്ലാതെ ഇനി എന്ത് ചെയ്യാനാ...
അങ്ങനെ ആ മുറിയിൽ കിടന്ന് സമയം തള്ളിനീക്കുകയായിരുന്നു ഞാൻ.
ഇടയ്ക്കിടെ ഓരോ നഴ്‌സുമാർ വന്ന് മരുന്ന് കൊടുക്കും, ഗ്ലൂക്കോസ് നോക്കും, എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് തിരികെ പോകും.
പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടു ഞാൻ അവിടെ കിടന്നു...
എസിയുടെ തണുപ്പിൽ മരവിച്ച ആ വെളുത്ത മുറിയിൽ, മതിലിലെ ക്ലോക്കിന്റെ സൂചികൾ ഇഴഞ്ഞുനീങ്ങുന്നതും നോക്കി സമയം കഴിച്ചുകൂട്ടി.
പെട്ടെന്നാണ്...
മുറിക്ക് പുറത്തുനിന്ന് വല്ലാത്തൊരു ബഹളം കേൾക്കാൻ തുടങ്ങിയത്.
"Ma'am... ഇപ്പോൾ അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്..."
ആരോ അപേക്ഷിക്കുന്നതുപോലെയായിരുന്നു ആ ശബ്ദം.
അതിനുള്ള മറുപടി ഒരു നിമിഷം പോലും വൈകിയില്ല.
"Move aside."
കടിച്ചുപിടിച്ച, ഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദം ഇടനാഴിയാകെ മുഴങ്ങി.
"Ma'am... ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ... He is not normal yet. ഏത് നിമിഷവും അവന്റെ consciousness നഷ്ടപ്പെടാം. It will be more dangerous... Ma'am..."
വീണ്ടും അതേ ശബ്ദം അപേക്ഷിച്ചു.
ഞാൻ നെറ്റി ചുളിച്ചു.
ഇവരാരെക്കുറിച്ചാണ് പറയുന്നത്...?
ഇവിടെ വേറെ ആരെങ്കിലും അഡ്മിറ്റാണോ...?
ചിന്ത പൂർത്തിയാകും മുമ്പേ...
"I said... Move aside!"
ഇടിമുഴക്കംപോലെ ആ സ്ത്രീശബ്ദം വീണ്ടും ഉയർന്നു.
അടുത്ത നിമിഷം...
ധടാം...!
എന്റെ മുറിയുടെ വാതിൽ ഒറ്റയടിക്ക്
💬 Comments
View all comments