Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
വരുത്താൻ ശ്രമിച്ചു.
"നോ... നോ... ഒരു പ്രശ്നവും ഇല്ല, സാർ."
"സാർ ആദ്യം നന്നായി റസ്റ്റ് എടുക്കൂ. ഞാൻ മാഡത്തിനെ ഒന്ന് വിവരമറിയിച്ചിട്ട് വരാം."
അതും പറഞ്ഞ് ആള് നഴ്‌സിനെ ഒന്ന് നോക്കി.
പിന്നെ തിരിഞ്ഞ് വാതിൽ തുറന്ന് മുറിക്ക് പുറത്തേക്ക് നടന്നു.
മാഡമോ...?
ഏതു മാഡം...?
ഇപ്പോൾ ആ മുറിയിൽ ഞാനും ആ നഴ്‌സും മാത്രമായിരുന്നു.
പക്ഷേ അവളുടെ നോട്ടം കണ്ടാൽ...
ഞാൻ ഒരു രോഗിയല്ല, ഏതോ അപകടകാരിയായ ജീവിയാണെന്നേ തോന്നൂ.
അവൾ എന്നെ നോക്കുന്നത് പോലും നല്ലൊരു അകലം പാലിച്ചായിരുന്നു.
ഇവളെന്തിനാ ഇങ്ങനെ പേടിക്കുന്നത്...?
ഒന്നും മനസ്സിലാകാതെ ഞാൻ ബെഡിൽ നിന്ന് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.
😳
ദേ... പോണു കാല്...!
കാലിൽ ശക്തിയൊന്നുമില്ല. പണ്ടാരം മുഴുവൻ തരിപ്പാണ്... കാലു പൊക്കാൻ പോലും പറ്റുന്നില്ല.
ഞാൻ വീണ്ടും കട്ടിലിൽ തന്നെയിരുന്നു.
എന്റെ ആ പരാക്രമം കണ്ടതും നഴ്‌സ് ഒന്ന് മുന്നോട്ട് വന്നു.
മധുരമുള്ള ശബ്ദത്തിൽ അവൾ ചോദിച്ചു.
"എ... എന്താ വേണ്ടേ...?"
"കുറച്ച് വെള്ളം കിട്ടുമോ...?"
"തരാം, സാർ."
അവൾ പെട്ടെന്ന് അടുത്തുണ്ടായിരുന്ന കറുത്ത വാട്ടർ പ്യൂരിഫയറിൽ നിന്ന് ഒരു ഗ്ലാസിലേക്ക് വെള്ളമെടുത്ത് എന്റെ അടുത്തേക്ക് വന്നു.
എന്നാൽ അത്ര തന്നെ അടുത്ത് വന്നു തരാതെ തരാതെ, ഒരു കൈ അകലം പാലിച്ച് ഗ്ലാസ് എനിക്ക് നേരെ നീട്ടി.
ഇതെന്താ ഇങ്ങനേ...?
മനസ്സിൽ ചോദ്യചിഹ്നം ഇട്ടുകൊണ്ട് ഞാൻ ഗ്ലാസ് വാങ്ങി വെള്ളം കുടിച്ചു.
ശേഷം അവർക്ക് തന്നെ തിരിച്ചു കൊടുത്തു.
"ഇനിയൊന്നും വേണോ, സാർ...?"
അവൾ വീണ്ടും ചോദിച്ചു.
"എന്റെ ഫോൺ ഒന്ന് തരുമോ...?"
💬 Comments
View all comments