0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

പറയുമെന്നറിയാൻ കാത്തുനിൽക്കുന്നതുപോലെ തോന്നി.

വീണ്ടും ഒന്ന് മടിച്ച ശേഷം അദ്ദേഹം ചോദിച്ചു.

"സാറിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ...? എന്തെങ്കിലും അസ്വസ്ഥത...?"

എന്റെ അന്തംവിട്ട നോട്ടം കണ്ടതും അങ്ങേര് വീണ്ടും ചോദിച്ചു.

"സാർ...? എല്ലാം ഒക്കെയല്ലേ...?"

ഞാൻ ഒന്ന് ചുമച്ച് തൊണ്ട ശരിപ്പെടുത്തി.

"എ... എനിക്ക് കുഴപ്പമൊന്നുമില്ല..."

ഡോക്ടറുടെ ടെൻഷൻ കയറി നിൽക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ മറുപടി നൽകി.

അത് കേട്ടതും ആൾക്ക് മുഖത്ത്  ഒരു ആശ്വാസം വിരിഞ്ഞു. നെഞ്ചിലുണ്ടായിരുന്ന വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ അയാൾ പതിയെ ശ്വാസം വിട്ടു.

പിന്നെ  എന്റെ അടുത്തേക്ക് വന്ന് പതിവ് പരിശോധനകൾ നടത്താൻ തുടങ്ങി.

കണ്ണുകൾ പരിശോധിച്ചു.

നാഡിയിടിപ്പ് നോക്കി.

സ്റ്റെതസ്കോപ്പ് നെഞ്ചിൽ വെച്ച് ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചു.

എല്ലാം കഴിഞ്ഞ ശേഷം അങ്ങേര് ചെറുപുഞ്ചിരിയോടെ തലയാട്ടി.

"കുഴപ്പമൊന്നുമില്ല, സാർ. കുറച്ച് ദിവസം നന്നായി വിശ്രമിച്ചാൽ മതി."

അതിനുശേഷം തൊട്ടരികിൽ നിന്നിരുന്ന നഴ്‌സിനെ ചൂണ്ടിക്കാട്ടി പറഞ്ഞു.

"എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സാർ മീരയെ വിളിച്ചാൽ മതി. ഇവർ ഇവിടെ തന്നെ ഉണ്ടായിരിക്കും."

അപ്പോഴാണ് എന്റെ ശ്രദ്ധ ആദ്യമായി ആ നഴ്‌സിലേക്ക് തിരിഞ്ഞത്

ഡോക്ടറുടെ വാക്കുകൾ കേട്ടതും നഴ്‌സ് ഒന്ന് പതറി.

അവൾ പെട്ടെന്ന് ഡോക്ടറുടെ മുഖത്തേക്ക് നോക്കി, കണ്ണുകൾകൊണ്ടും ചെറിയ മുഖഭാവങ്ങൾകൊണ്ടും എന്തൊക്കയോ പറയാൻ ശ്രമിച്ചു.

ആ ചുമതല ഏറ്റെടുക്കാൻ അവൾക്ക് തീരെ താൽപര്യമില്ലെന്ന് ആ മുഖം കണ്ടാൽ തന്നെ മനസ്സിലാകുമായിരുന്നു.

ആ കാഴ്ച കണ്ട ഞാൻ നെറ്റി ചുളിച്ചു.

"എന്തെങ്കിലും പ്രശ്നമുണ്ടോ...?"

എന്റെ ചോദ്യം കേട്ടതും ഇരുവരും ഒരുപോലെ  ഒന്ന് ഞെട്ടി എന്നെ തിരിഞ്ഞുനോക്കി.

ഡോക്ടർ പെട്ടെന്ന് ഒരു മുഖത്ത് പുഞ്ചിരി

💬 Comments

View all comments