0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

മുഖത്ത് അവിശ്വാസം നിറഞ്ഞു.

ഞാൻ അമ്പരന്ന് അവരെ തന്നെ നോക്കി.

ഇവരെന്താ ഇങ്ങനെ നോക്കുന്നേ.....?

ആലോചിച്ച് തീരുന്നതിന് മുമ്പേ, അവരുടെ കൈയിലുണ്ടായിരുന്ന ട്രേ കൈവിട്ട് നിലത്തുവീണു.

ടണാർ...!

ആ ശബ്ദം മുറിയാകെ മുഴങ്ങി.

അടുത്ത നിമിഷം അവർ തിരിഞ്ഞോടി.

"ഡോക്ടർ...! ഡോക്ടർ...!"

ഇടനാഴിയിലൂടെ ഓടിക്കൊണ്ടുള്ള അവരുടെ ഭയവും ആവേശവും കലർന്ന അലർച്ച എന്റെ ചെവിയിൽ വ്യക്തമായി പതിച്ചു.

ഞാനാകട്ടെ...

ഒന്നും മനസ്സിലാകാതെ, അന്തംവിട്ട് അവിടെ തന്നെ ഇരുന്നു...

കുറച്ചുനേരം കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ വീണ്ടും തുറന്നു.

അകത്തേക്ക് പ്രായം ചെന്ന ഒരാൾ നടന്നു വന്നു.

നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു വേഷം. ഷർട്ട് ഭംഗിയായി പാന്റിനുള്ളിലേക്ക് ഇൻ ചെയ്തിരുന്നു.

നെറ്റിയുടെ മുൻഭാഗത്ത് മുടി കൊഴിഞ്ഞ് കഷണ്ടി തുടങ്ങിക്കഴിഞ്ഞിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണട മുഖത്ത് കിടന്നു. കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പും തൂങ്ങിയിരുന്നു.

ഓഹ്... അപ്പോ ഡോക്ടറാണല്ലേ.

അദ്ദേഹത്തിന്റെ പിന്നാലെ കുറച്ചുമുമ്പ് എന്നെ കണ്ട് ഞെട്ടി ഓടിപ്പോയ അതേ നഴ്‌സും അകത്തേക്ക് വന്നു. ഇപ്പോഴും അവളുടെ കണ്ണുകൾ എന്നിൽ നിന്നു മാറുന്നുണ്ടായിരുന്നില്ല.

ഡോക്ടർ വാതിൽ പതിയെ അടച്ച ശേഷം നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.

എന്നെ ഒന്ന് സൂക്ഷിച്ചുനോക്കിയ ശേഷം, ചെറുപുഞ്ചിരിയോടെ ചോദിച്ചു.

"Sir... Are you okay?"

വളരെ താഴ്ന്ന സ്വരത്തിൽ, എന്നോട് അസാധാരണമായ ബഹുമാനം പ്രകടിപ്പിച്ചുകൊണ്ടാണ് അയാൾ അത് ചോദിച്ചത്.

ഒരു നിമിഷം ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ അമ്പരന്ന് നോക്കി.

സാറോ...? ഞാനോ...?

ഇങ്ങേർ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ച് നിൽക്കുന്നത്...?

അയാളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം വ്യക്തമായിരുന്നു. ഞാൻ എന്ത് മറുപടി

💬 Comments

View all comments