0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

"അത് കറുത്ത കരങ്ങളിൽ എത്തിയാൽ..."

ഒരു നിമിഷം അയാൾ നിശ്ശബ്ദനായി.

ശേഷം ഇടിമുഴക്കംപോലെ ശബ്ദം ഉയർന്നു.

"സിമാറയ്ക്ക് സംഭവിച്ച അതേ വിധി തന്നെ ആയിരിക്കും നിങ്ങളുടെ ലോകത്തിനും...!"

ആ ശബ്ദം എന്റെ ചെവികളിൽ ശക്തമായി മുഴങ്ങി.

ലോകം മുഴുവൻ കറങ്ങുന്നതുപോലെ തോന്നി.

ചെവികളിൽ അസഹ്യമായ മൂളൽ നിറഞ്ഞു.

വേദന സഹിക്കാനാവാതെ ഞാൻ കണ്ണുകൾ മുറുകെ അടച്ചു.

പതിയെ...

എല്ലാ ശബ്ദങ്ങളും അകന്നുപോയി...

ഞാൻ പതിയെ കണ്ണുകൾ തുറന്നു.

അവസാനമില്ലാതെ നീണ്ടുകിടന്ന ആ മരുഭൂമിയും, കാറ്റിൽ പാറിനടന്ന മണൽത്തരികളും എല്ലാം മാഞ്ഞുപോയിരുന്നു....

ഇടതുവശത്തെ ജനാലയിലൂടെ അകത്തേക്ക് പതിച്ച പ്രഭാതവെളിച്ചം എന്റെ കണ്ണുകളിൽ തട്ടി. ഇളംകാറ്റിൽ ജനാലയുടെ കർട്ടനുകൾ പതിയെ ആടിക്കൊണ്ടിരുന്നു.

ചുറ്റും നോക്കിയപ്പോഴാണ് ഞാൻ ഒരു വെളുത്ത നിറത്തിൽ പെയിന്റ് അടിച്ച ആശുപത്രിമുറിയിലാണെന്ന് മനസ്സിലായത്.

എന്റെ തൊട്ടരികിൽ ഗ്ലൂക്കോസ് കുപ്പി സ്റ്റാൻഡിൽ തൂങ്ങിയിരുന്നു. അതിൽ നിന്നിറങ്ങിയ ട്യൂബ് എന്റെ ഇടത് കൈയിലെ സിറിഞ്ചുമായി ബന്ധിപ്പിച്ചിരുന്നു.

എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ കുറച്ചുനേരം അങ്ങനെ കിടന്നു.

പിന്നെ നീല നിറമുള്ള കിടക്കയിൽ കൈകുത്തി പതിയെ എഴുന്നേറ്റിരുന്നു.

ശരീരമാകെ തളർന്നിരുന്നു. ഓരോ ചലനത്തിനും അസാധാരണമായ ക്ഷീണം അനുഭവപ്പെട്ടു.

ഞാൻ ഉടുത്തിരുന്ന ആ നീല ഡ്രെസ്സിന്റെ ഷർട്ട്‌ ഒന്ന് പൊക്കി നോക്കി... കുത്തു കൊണ്ട ഭാഗം...പക്ഷെ അവിടെ ഒരു കോപ്പും ഉണ്ടായിരുന്നില്ല....

ഒരു പാട് പോലും...

അപ്പോഴാണ്...

മുറിയുടെ വാതിൽ പതിയെ തുറന്നത്.

ഒരു നഴ്‌സ് അകത്തേക്ക് കയറി വന്നു.

റോസ് നിറത്തിലുള്ള യൂണിഫോം ധരിച്ചിരുന്ന ആ സ്ത്രീയുടെ മുഖം എന്റെ നേരെ തിരിഞ്ഞ നിമിഷം തന്നെ അവർ അവിടെ നിശ്ചലമായി.

കണ്ണുകൾ വിടർന്നു.

💬 Comments

View all comments