0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

പിന്നെ ഉള്ളിൽ കെട്ടിക്കിടന്ന ദേഷ്യം മുഴുവൻ പുറത്തുവന്നു.

"അതെ ചേട്ടാ... ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്?"

"നിങ്ങളൊക്കെ ആരാണ്? എന്തിനാണ് എന്നെ ഈ കാര്യങ്ങളിലൊക്കെ വലിച്ചിഴച്ച് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ?"

എന്റെ ശബ്ദത്തിൽ ദേഷ്യവും ആശയക്കുഴപ്പവും ഒരുപോലെ ഉണ്ടായിരുന്നു.

സത്യം പറഞ്ഞാൽ...

ഇതൊക്കെ കണ്ടും കേട്ടും ഞാൻ മടുത്തിരുന്നു.

ഏതാണ് സ്വപ്നം... ഏതാണ് റിയാലിറ്റി...

ഒന്നും മനസ്സിലാകുന്നില്ല.

ഞാൻ മനസ്സിൽ തന്നെ പിറുപിറുത്തു.

അയാൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കിനിന്നു.

അൽപനേരത്തിന് ശേഷം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"നിനക്ക് നിന്റെ ശക്തി എന്താണെന്ന് അറിയില്ല, മർത്യ..."

"നിന്റെ ഓരോ അശ്രദ്ധയും നിന്റെ ജീവനെ മാത്രമല്ല... അനേകരുടെ വിധിയെയും അപകടത്തിലാക്കും."

ദൈവമേ... ഇങ്ങേർ വിടുന്ന ലക്ഷണമില്ലല്ലോ...

ഞാൻ ഉള്ളിൽ പറഞ്ഞു.

പിന്നെ കൈകൾ രണ്ടും മലർത്തിക്കൊണ്ട് ചിരിച്ചപോലെ പറഞ്ഞു.

"അതെ ബ്രോ... എനിക്ക് നിങ്ങളുടെ ഈ പഞ്ചായത്ത് നാടകം കണ്ടിരിക്കാനുള്ള ഒരു ഇന്ററസ്റ്റും ഇല്ല."

"എനിക്ക് അവിടെ പോയി കുറച്ച് അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട്... ഞാൻ പോട്ടെ."

അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

പക്ഷേ...

രണ്ട് ചുവടുപോലും വയ്ക്കാൻ കഴിഞ്ഞില്ല.

മിന്നൽവേഗത്തിൽ ആ രൂപം എന്റെ മുന്നിലെത്തി.

അടുത്ത നിമിഷം, ഞാൻ നിലത്തായിരുന്നു.

അയാൾ എന്റെ നെഞ്ചിൽ പിടിച്ച് താഴേക്ക് അമർത്തി. മുഖം എന്റെ മുഖത്തോട് തൊട്ടടുത്ത് നിർത്തി.

ആ നീലക്കണ്ണുകളിൽ ആദ്യമായി ഞാൻ ഭയം കണ്ടു.

എന്നെയല്ല...

മറ്റെന്തോ ഒന്നിനെ.

"എനിക്കധികം സമയമില്ല, മർത്യ..."

ഓരോ വാക്കും അയാൾ ഉറപ്പിച്ചുപറഞ്ഞു.

"ഓർക്കുക..."

"സിമാറയിൽ നശിച്ചുവീണ അറ്റ്ലസിന്റെ ഭാഗങ്ങൾ നിങ്ങളുടെ ലോകത്താണ് ചെന്നു പതിച്ചിരിക്കുന്നത്."

💬 Comments

View all comments