0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

കിട്ടിയ പാടെ എന്റെ കിളി പോയതല്ലേ പിന്നെ ഒന്നും ഓർമയില്ല...

വന്നു... വന്നു... കണ്ടവൻ മാരൊക്കെ തലക്കടിച്ചു പോവാൻ തുടങ്ങി...

“നീ... നീ... നിനക്ക് ബോധം പോയപ്പോ തന്നെ നാട്ടുകാരൊക്കെ ഓടി വന്നു അവനെ പിടിച്ചു നിർത്തി... പിന്നെ പോലീസും വന്നു...പിന്നെ ഞങ്ങൾ ഒക്കെ കൂടി നിന്നേം എടുത്തോണ്ട് ഹോസ്പിറ്റലിൽ വന്നു...”

എന്തൊ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.... 🤔.. ആ ചിലപ്പോ തോന്നിയതാവും...എന്തായാലും കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ...

അങ്ങനെ ഇരിക്കുമ്പോൾ ആണ് വാതില് ചവിട്ടി പൊളിച്ചപോലെ ഒച്ചയിൽ തുറന്ന് ഒരാൾ അകത്തേക്ക് വന്നത്...

മായ...

ഓടി കിതച്ചു ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്ന അവളെ ഞങ്ങൾ നോക്കി നിന്നു

അത്ഭുതതോടെ എന്നെ നോക്കി നിന്ന അവളുടെ  കണ്ണുകൾ നിറഞ്ഞു തുടങ്ങിയത് ഞാൻ കണ്ടു...

“അതേയ്... ഇനീം കരഞ്ഞു മൂഡോഫ് ആകാൻ ആണ് പ്ലാന് എങ്കി വേണ്ടാട്ടോ... ഇന്നത്തെ കോട്ട കഴിഞ്ഞു...”

ആ കണ്ണുനീർ പൊഴിഞ്ഞു തുടങ്ങുന്നതിനു മുന്നേ ഞാൻ കേറി പറഞ്ഞു...

അല്ല ഇതിനൊക്കെ ഒരു പരുതി ഇല്ലേ... ഇങ്ങനെ കിടന്നു മോങ്ങാൻ... ശേ.. ശേ... മോശം...

ഞാൻ പറഞ്ഞത് കേട്ടു അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു... പക്ഷേ കണ്ണുകൾ നിറഞ്ഞിരുന്നു...

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു...പിന്നെ കൈകൊണ്ട് അടുത്തേക്ക് വരാൻ ആഗ്യം കാട്ടീ....

അനുസരണ യുള്ള കൊച്ചു കുട്ടിയെ പോലെ അവൾ നടന്നു എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ അടുത്തായി  എന്നിലേക്ക് ചേർന്നു ഇരുന്നു...

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ വിഥുമ്പൽ തുടങ്ങി...

“അയ്യേ ദേ പെണ്ണ് കരയുന്നു... ”

“ഞാൻ കരഞ്ഞൊന്നും ഇല്ല...”മുഖത്തെ കണ്ണു

💬 Comments

View all comments