0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

വഴി പരിചയക്കാരുടെ മുഖം എല്ലാം മുന്നിലൂടെ മിന്നി മറഞ്ഞു...

എല്ലാത്തിന്റേം മുഖത്തും ഒരു അംഗലാപ്പ് ഉണ്ടാർന്നു. എന്താ ഇവന്മാരൊക്കെ എന്നെ അദ്യം ആയി കാണുവാണോ എന്ന്‌ തോന്നി പോയി...

വീട്ടിൽ എത്തി...മുന്നിൽ തന്നെ കണ്ടത് ഒരു വെള്ള ബൊലേറോ ആണ്.. പോലിസ് വണ്ടി.എന്താ പോലീസ് കാർക്ക് ഈ വീട്ടിൽ കാര്യം..ദൈവമേ ഇനി അക്കാനെന്തേലും വള്ളി പിടിച്ചോ...

വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ വീട് ലക്ഷ്യം ആക്കി നടന്നു.അകത്തു നിന്നും പതുങ്ങിയ ശബ്ദം കേൾക്കാം അതിൽ ഒന്ന് അച്ഛന്റെ ആണെന്ന് മനസ്സിലായി... പിന്നെ ഉള്ളത്ത് പരിജയം ഇല്ലാത്ത ശബ്ദം ആണ് ചിലപ്പോ വന്നു കയറിയ പോലീസ് കാരുടെ ആവാം...

ഞാൻ അകത്തേക്ക് കയറി... ആദ്യം തന്നെ കണ്ണിൽ പെട്ടത് അമ്മയെ ആണ്.വാടിയ മുഖത്തോടെ സൈഡിലേക്ക് നോക്കി നിക്കുവാണ്.മുഖത്തെന്തോ വല്ലാത്തൊരു ഭാവം ആണ്...

പിന്നെ അപ്പുറത്ത് അപ്പുവും ഉണ്ട്. അവളുടെ മുഖത്തും ഉണ്ട് ഒരു പരിഭ്രമം. സംഗതി എന്താണെന്ന് മനസ്സിലാവാതെ ഞാൻ ഹാളിലേക്ക് കയറി നിന്നു..

അതാ ഇരിക്കുന്നു സോഫയിൽ അച്ഛൻ. ആരോടോ സംസാരിക്കുവാണ്. ആരോടാണ് എന്ന്‌ എനിക്ക് ചുമരിന്റെ മറവ് കാരണം കാണാൻ പറ്റുന്നില്ല..

എന്റെ കാലിന്റെ അനക്കം അറിഞ്ഞപ്പോ തന്നെ എല്ലാവരുടെയും നോട്ടം എന്നിലേക്ക് വന്നു പതിച്ചു.നിന്നെ ആരാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ എന്ന് ചോദിക്കുന്ന പോലെ ആയിരുന്നു അപ്പുവിന്റെ മുഖം...

ഞാൻ അച്ഛന്റെ നേരെ നടന്നു...

”എന്താ അച്ഛാ വിളിച്ചേ...“

”എടാ... ആ..അതു...“

”ഞാൻ പറയാം...“

അച്ഛൻ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഗാമ്പിര്യം നിറഞ്ഞ ഒരു ഒരു പെൺ ശബ്ദം മുഴങ്ങി... ആരാപ്പോ ഇത്..

💬 Comments

View all comments