0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

പറഞ്ഞു...

”അപ്പൊ എന്നെ തല്ലുന്നതോ... ഞാനും നിങ്ങടെ മോനല്ലേ...“.

”അതോ... കുരുത്തക്കേട് അല്ലാതെ എന്തേലും നീ ചെയ്യാറുണ്ടോ.... പിന്നെ എങ്ങനെ ഞാൻ നിന്നെ തള്ളണ്ടിരിക്കും “

ആന്റി അവന്റെ വായ അടപ്പിച്ചു... അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു ഇളി ഇളിച്ചു കാട്ടി...

കിട്ടിയല്ലോ വാങ്ങിച്ചോ എന്ന്‌ ഞാൻ അവനെ നോക്കി മനസ്സിൽ പറഞ്ഞു...

ആന്റി പിന്നെ അകത്തേക്ക് പോയി ചായ ഇട്ടു കൊണ്ടു വന്നു ...

കുറച്ചു നേരം ഞാൻ അവരോടു സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല...

പെട്ടന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ കരയാൻ തുടങ്ങി...

എടുത്തു നോക്കിയപ്പോ അച്ഛൻ ആണ്...

”എടാ നീ എവിടേ...“

കുറച്ചു ആദി ആ ശബ്ദത്തിൽ നിന്നും എനിക്ക് തോന്നി...

”ഞാനിവിടെ അഖിലിന്റെ വീട്ടില്... എന്താ അച്ഛാ...“

”നീ ഒന്ന് വേഗം വീട്ടിലോട്ടു വന്നേ...“

വീണ്ടും പതറിയ ശബ്ദത്തിൽ ആണ് സംസാരം...

”എന്താ അച്ഛാ എന്ത് പറ്റി...“എനിക്കും ചെറുതായി പേടി തോന്നി...

”ഒക്കെ വന്നിട്ട് പറയാം. നീ വേഗം വാ...“

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... എന്താണാവോ ഇനി പുതിയ കുരിശു... ഞാൻ ഇരുന്നിടത്തു നിന്നു പതിയെ എഴുന്നേറ്റ്... എന്റെ മുഖത്തെ അന്താപ്പ് കണ്ടു ആന്റിയും അഖിലു എന്തുപറ്റി എന്നൊക്കെ ചോതിച്ചു ഞാൻ അവരോടു ഒന്നും ഇല്ല എന്ന്‌ പറഞ്ഞു ഒഴിഞ്ഞു മാറി...അവരോടു ഇറങ്ങുവാ എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി ബൈക്ക് എടുത്തു വീട്ടിലേക്കു പറപ്പിച്ചു...

തിരിച്ചു പോകുന്ന  എന്നെ തന്നെ നോക്കി നിക്കുവായിരുന്നു അവർ.ബൈക്ക് അത്യാവശ്യം വേഗത്തിൽ തന്നെ ആണ് ഞാൻ ഓടിച്ചത്... പോകുന്ന

💬 Comments

View all comments