Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ഉള്ള ഒരു ചുരിദാർ ആണ് വേഷം...എന്നെ കണ്ടതും ആന്റിയുടെ മുഖം ഒന്ന് വിരിഞ്ഞു...
”അല്ല ഇത് ആരാ.... വേയ്യായ ഒക്കെ മാറിയോ എന്റെ കുട്ടിക്ക്...“സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ ചിരിച്ചു കൊണ്ടു ആന്റി ചോദിച്ചു..
ഞാൻ എണീറ്റ് നിന്ന് ആന്റിയെ നോക്കി ചിരിച്ചു... ആന്റി പതിയെ നടന്നു എന്റെ അടുത്തേക്ക് അടുത്തു...എന്താ ആ മുഖത്തെ ഒരു ഐശ്വര്യം...
ആ ചെറിയ മുഖത്തിൽ ആ ചിരിയൊന്നു വിരിഞ്ഞ് നിക്കുന്നത് കണ്ടാൽ തന്നെ മനസ്സ് നിറയും...
ആന്റെ അടുത്തു വന്നു എന്റെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപിടിച്ചു...എന്നിട്ട് പതിയെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി...ഒരു പൂച്ചയെ പോലെ...
”എനിക്കൊന്നും ഇല്ല ആന്റി... എല്ലാം മാറി... കണ്ടോ...“
ഞാൻ എന്നെ നോക്കാൻ വേണ്ടി ഒന്ന് കയ്യൊക്കെ ഒന്ന് തിരിച്ചു മറിച്ചും കാണിച്ചു കൊടുത്തു...
ആന്റി ഒന്ന് ചിരിച്ചു...
”അല്ലെങ്കിലും എനിക്കറിയാം എന്റെ കുട്ടിക്ക് ഒന്നും വരില്ലെന്ന്...“ചിരിച്ചു കൊണ്ടു തന്നെ ആന്റി എന്നിലേക്ക് ഒന്ന് ചേർന്ന് നിന്നു പറഞ്ഞു...
”ഓ... എന്തൊരു ചനേഹം... സ്വന്തം മോനെ പട്ടിയെ തല്ലുന്ന പോലെയാ തല്ലുന്നേ എന്നിട്ട് സ്നേഹം മൊത്തം അവനോടും...“
ഞങ്ങളെ നോക്കി ഇരിക്കുന്ന അകിൽ പറഞ്ഞു... അവന്റെ ഒരു അസൂയ...പണ്ട് മുതലേ ഗൗരി ആന്റി ഇങ്ങനെ ആണ്... കളിയൊക്കെ കഴിഞ്ഞു ഇങ്ങോട്ട് വരുമ്പോ എന്നെ ഒട്ടിപിടിച്ചാണ് ഇരിക്കാറ്... മേത്തുള്ള വിയർപ്പൊ ചളിയോ ഒന്നും ആന്റി ശ്രെദ്ധിക്കാറില്ല... സ്വന്തം അമ്മയെ പോലെ തന്നെ ആണ് എനിക്കവർ...
”എന്താടാ...ഞാൻ എന്റെ മോനെ അല്ലെ സ്നേഹിക്കുന്നെ അതിന് നിനക്കെന്താ...“
അവന്റെ വർത്താനം കേട്ട് കലി കേറിയ പോലെ ഗൗരി ആന്റി
💬 Comments
View all comments