0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

“എന്താടാ നിന്റെ വയ്യായി എല്ലാം മാറിയോ...”

ആ ചിരിയിൽ തന്നെ പുള്ളി ചോതിച്ചു... ഞാൻ ചിരിച്ചു കൊണ്ടു മാറി എന്ന്‌ പറഞ്ഞു...

“അഖിൽ എവിടെ...”

“അകത്തുണ്ട്”

ഞാൻ ഉള്ളിലേക്ക് കേറി ചെന്നു... ഹാളിൽ അവനിരുപ്പുണ്ടായിരുന്നു...

“എന്താ മോനെ ഇങ്ങോട്ടൊക്കെ...”

എന്നെ കണ്ടതും മുഖത്തൊരു വളിച്ച ചിരി കൊണ്ടു അവൻ പുലമ്പി...

“എന്താടാ എനിക്കിങ്ങോട്ട് വരാനും പാടില്ലേ”

“മ്മ്... മ്മ്... എന്താണാവോ പ്രത്യേകിച്ച്...”

ടേബിളിൽ വച്ചിരുന്ന ചായയും എടുത്തു കയ്യിൽ പിടിച്ചു അവൻ എന്നോട് ചോതിച്ചു...

“ഒന്നുല്ലടാ ഞാൻ ചുമ്മാ ഇറങ്ങിയതാ....”

ഞാൻ അവന്റെ അടുത്ത് സോഫയിൽ ചെന്നിരുന്നു...അവൻ എന്തൊ പുസ്തകത്തിൽ കുറിക്കുക ആയിരുന്നു....

“ഇപ്പൊ എങ്ങനെ ഉണ്ടടാ കുഴപ്പം ഒന്നും ഇല്ലല്ലോ...”മുഖത്തേയ്ക്ക് നോക്കാതെ തന്നെ അവന്റെ ചോദ്യം വന്നു...

“എനിക്ക് കുഴപ്പമില്ലടാ കുറച്ച് ക്ഷീണം ഉണ്ടായിരുന്നു ഇപ്പോ ഒക്കെയാണ് ”

“മ്മ്...”

അവൻ അതിനൊന്നും മൂളുക മാത്രമാണ് ചെയ്തത്...

“എടാ പിന്നെ... ഞാൻ വരുന്ന വഴിക്ക് നാട്ടുകാർ ഒക്കെ എന്നെ തന്നെ നിക്കുവാ... എല്ലാത്തിന്റെ മുഖത്ത് ആണെങ്കിൽ  വല്ലാത്തൊരു ഭാവം...”

“ അതു നീ കാര്യമാക്കണ്ട നാട്ടുകാർ തെണ്ടികൾക്ക് എന്തെങ്കിലും ഒന്ന് കിട്ടിയ പോരെ...”

“അതിന് അവർക്ക് എന്ത് കിട്ടി...“

”എടാ അത് ഒന്നൂല്ലടാ നീയും ആറുമാസം കോമയിലായിരുന്നില്ല അതുകൊണ്ട് അവന്മാര് നിനക്കെന്തോ വലിയ അസുഖം ആണെന്ന് പറഞ്ഞു നാട്ടിൽ പരത്തിയതാണ് ആണ്...“

മടിച്ചുമടിച്ച് അവൻ പറഞ്ഞു...

മനുഷ്യന് അല്ലെങ്കിൽ തന്നെ ഒരു സമാധാനമില്ല അതിൻറെ ഇടയ്ക്ക് നാട്ടുകാരുടെ വക ഇങ്ങനെ ചിലതും...

എൻറെ ഒച്ച കേട്ട് അങ്ങോട്ടേക്ക് ഗൗരി ആൻറി വന്നു...വെള്ള നിറത്തിൽ കറുപ്പ് ഡിസൈൻ

💬 Comments

View all comments