0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

ഇപ്പൊ എങ്ങോട്ടാ പോവുന്നെ...”

അടുക്കളയിൽ നിന്നും ഓടി പിടഞ്ഞു അമ്മ എന്റെ അടുത്തേക്ക് വന്നു... കയ്യിൽ ഒരു ചാറ്റകവും എന്തൊ ഉണ്ടാകുന്ന തിരക്കിലാവണം... മുഖത്ത് ആശങ്ക കലർന്ന ഒരു ഭാവവും...

“എങ്ങാട്ടൂല്ല ഞാൻ അഖിലിന്റെ വീട് വരെ ഒന്ന് പോയി വരാം...”

“എന്താ... ഇപ്പൊ അവിടെ...”

“ഒന്നുല്ല അമ്മേ ഞാൻ ഒന്ന് അവനെ കണ്ടിട്ട് വരാം....”

“അഭി ഇപ്പൊ പോണ്ട മോനെ... ഒന്ന് കൂടി റസ്റ്റ്‌ എടുത്തു രണ്ടു ദിവസം കഴിഞ്ഞു ഇറങ്ങാം...”

മുഖത്തെ ആ ഭാവത്തിൽ തന്നെ അമ്മ എന്നെ നോക്കി പറഞ്ഞു...അല്ല എന്തിനാ ഇനിയും റസ്റ്റ്‌ എടുക്കുന്നെ... എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ലല്ലോ...മായയും ദിവ്യയും പുറത്തു പോയിരിക്കുവാന്... ചേച്ചിമാർ ഒക്കെ വർക്കിന്നും അപ്പു ആണെങ്കി മുറിയിൽ കേറി ഇരിപ്പാണ്..സത്യം പറഞ്ഞ മൊത്തത്തിൽ ബോറടിച്ചിരിപ്പാണ് ഇവിടെ

“അമ്മേ എനിക്ക് കുഴപ്പം ഒന്നുല്ല... ഞാൻ അവനെ കണ്ടു വേഗം ഇങ്ങോട്ട് വരാം...”

കോമയിൽ ഒക്കെ കിടന്നതല്ലേ അമ്മയ്ക്കും കാണും ആതി...അതിന് ഇങ്ങനെ ഒക്കെ ടെൻഷൻ അടിക്കണോ...

“ഒരു അര മണിക്കൂർ...”ഞാൻ അതും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി അമ്മ പുറകിൽ നിന്നും ഒന്നുകൂടി വിളിച്ചെങ്കിലും ഞാൻ കേട്ടില്ല... ഇപ്പൊ വരാം എന്നും പറഞ്ഞു ബൈക്ക് എടുത്തു പാഞ്ഞു...

വണ്ടി എടുത്തു നേരെ വിട്ടത് അഖിലിന്റെ വീട്ടിലേക്കു  ആണ്... പോകുന്ന വഴി അയൽക്കാർ ചിലരൊക്കെ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടു.. എല്ലാവർക്കും  ഒരു ചിരി കൊടുത്തു...

അവന്റെ വീട്ടിൽ എത്തി...

സിറ്റ്ഔട്ടിൽ അഖിലിന്റെ അച്ഛൻ ഇരുപ്പുണ്ടായിരുന്നു... എന്നെ കണ്ടപ്പോ പുള്ളി ഒന്ന് ചിരിച്ചു ഞാൻ തിരിച്ചും...

💬 Comments

View all comments