Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ഉള്ളതുപോലെ എനിക്ക് തോന്നി..
”ആറു മാസങ്ങൾക്കു മുമ്പ്..ഈശ്വരപുരത്തെ അമ്പലത്തിൽ നടന്ന സംഭവത്തെ കുറിച്ച്...“
അവരുടെ നോട്ടം എന്റെ മുഖത്തേയ്ക്ക് ഒന്ന് കൂടി ചൂഴ്ന്നിറങ്ങി.എന്തെങ്കിലും കള്ളം പറയുന്നുണ്ടോ എന്ന് നോക്കി കണ്ട് പിടിക്കാനായി. എന്തെങ്കിലും പറയാൻ എനിക്ക് ഓർമ ഉണ്ടായിട്ട് വേണ്ടേ. തലക്ക് കിട്ടിയ അടിയിൽ പോയതാ എന്റെ ബോധം പിന്നെ വന്നത് ഒരാഴ്ച്ച മുമ്പാണ്...
”എനിക്കൊന്നും അറിയില്ല മാഡം... അന്ന് അവിടെ ഉണ്ടായ അടിപിടിക്കിടയിൽ എന്റെ തലക്കൊരു അടി കിട്ടി... അതോടെ എന്റെ ബോധം മൊത്തം പോയി.. പിന്നെ എന്താ ഉണ്ടായേ എന്ന് എനിക്ക് ഒരു പിടിയും ഇല്ല...“
ഞാൻ പറഞ്ഞു തീർത്തു. എന്തൊ ഞാൻ പറഞ്ഞതൊന്നും അത്ര വിശ്വാസം ആയിട്ടില്ല ആ പോലീസുകാരിക്ക്. അല്ല അതങ്ങനെ ആണല്ലോ...
”അഭി പ്ലീസ്... തന്നെകൊണ്ട് എന്തേലും ഓർത്തെടുക്കാൻ പറ്റുന്നുണ്ട് എങ്കി ഒന്ന് പറ.. മാസങ്ങൾ ആയി പോലീസ് ഈ കേസിന്റെ പുറകെ ആണ്.. ഞങ്ങൾക്ക് നല്ലരീതിയിൽ തന്നെ മുകളിൽ നിന്നും പ്രഷർ ഉണ്ട്.ഇനിയും ഇത് തുടർന്നാൽ ഞങ്ങളുടെ രീതി ഇതായിരിക്കില്ല...“
ഒരു പരിപാടിക്ക് തല്ലുണ്ടാവുന്നത് ഇത്ര വല്ല്യേ പ്രശ്നം ആണോ. ആ വാക്കുകളിൽ ഇച്ചിരി കനം കൂടുതൽ ഉണ്ടോ...? അല്ല ഇതൊക്കെ ഇവിടെ വന്നു ചോദിച്ചിട്ടെന്താ. മായയുടെ നാട്ടിൽ പോയി ചോദിക്ക് എന്നൊക്കെ പറയാൻ തോന്നിയെങ്കിലും ഞാൻ മിണ്ടാതെ നിന്നു.
”മാഡം നിങ്ങൾ എന്താ പറയുന്നത് എനിക്കറിയില്ല ഞാൻ പറഞ്ഞത് സത്യം ആണ്.. പിന്നീട് നാട്ടുകാരൊക്കെ ഇട പെട്ടു ആ പ്രശ്നം സോൾവ് ആക്കി എന്നെ എനിക്കറിയൂ...“
”ഏതു നാട്ടുകാർ...“
പൊട്ടി തെറിച്ചുകൊണ്ടായിരുന്നു അവളുടെ ആ ചോദ്യം. ആ
💬 Comments
View all comments