Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
മുഖം വല്ലാണ്ട് ദേശ്യം കൊണ്ടു വലിഞ്ഞു മുറുകി.എന്താ സംഭവം എന്ന് അറിയാതെ ഞാൻ അച്ഛന്റെ നേരെ തിരിഞ്ഞു നോക്കി.എനിക്ക് മുഖം തരാതെ വെട്ടിച്ചു കളഞ്ഞു തന്തപ്പടി.ആ ഹാൾ മുഴുവൻ ശ്വാസം മുട്ടുന്ന ഒരു അന്തരീക്ഷം രൂപപ്പെട്ടു.
മുറ്റത്തു ഒരു കാറിന്റെ ശബ്ദം ഞാൻ കേട്ടു. ഒരു മിനുട്ടിനുള്ളിൽ തന്നെ കാറിൽ വന്ന ആൾ അകത്തേക്ക് കയറി. ദിവ്യ ആണ്. നിലം ചവിട്ടി പൊളിച്ചാണ് ആ വരവ്...
”നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ അവനു അതിൽ ഒരു ബന്ധവും ഇല്ല എന്ന്. വീണ്ടും വീണ്ടും എന്തിനാ ഞങ്ങളെ ഇങ്ങനെ ശല്യപെടുത്തുന്നെ..“
കലി തുള്ളി മുന്നിൽ നിക്കുക ഗീതയുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു. എന്തൊക്കെയാ ഇവിടെ നടക്കുന്നെ..
”ഇതിന്റെ സീരിയസ്നസ് ഞാൻ ഇനിയും വിവരിക്കണോ..“
ദിവ്യയോടാണ് ആ മറുപടി...
”ഒന്നും രണ്ടും പേരല്ല ഇരുപത്തി രണ്ടു പേരാണ് അവിടെ മറിച്ചു വീണത്.അതും അത്രയും പൈശാചികമായി...ആർക്കും ഒന്നും അറിയില്ല. ഒരു ഐ വിട്നെസ്സ് പോലും ഇല്ല.മീഡിയയുടെ മുന്നില് തലകുനിച്ചു നിക്കുവാണ് പോലീസ്. ആറു മാസമായി ഒരു തുമ്പു പോലും പോലീസിന് കിട്ടിയിട്ടില്ല..“
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.അതൊക്കെ കേട്ടപ്പോ തന്നെ എന്റെ കിളിയെല്ലാം പോയിരുന്നു. ഇങ്ങനെ ഒന്നും അല്ലല്ലോ എന്നോട് പറഞ്ഞെ. ഇരുപത്തി രണ്ടു പേര് മരിച്ചെന്നു എങ്ങനെ...? ഉള്ളിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു.ഗീതയുടെ മുഖം എന്റെ നേരെ തിരിഞ്ഞു. കൊത്തി പറിക്കുന്ന നോട്ടം...
”പിന്നെ ഇവൻ... ആ കൂട്ടത്തിൽ പരുക്ക് പറ്റി ആകെ ജീവൻ ഉള്ളത് ഇവന് മാത്രം ആണ്...“
എന്റെ നേരെ തിരിഞ്ഞ് കൈ ചൂണ്ടി പറഞ്ഞു...
💬 Comments
View all comments