Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
എന്നിട്ട് വിറച്ചു നിൽക്കുന്ന ടൈൽസ നിലം ്പോലീസ് ബൂട്ട് കൊണ്ടു ചവിട്ടി അമർത്തി എനിക്ക് നേരെ നടന്നു വന്നു...
”തന്റെ ക്രിമിനൽ റെക്കോർഡ് ഒക്കെ ഞാൻ നോക്കി... അതെല്ലാം പക്കാ ക്ലീൻ ആണ്... പക്ഷെ അതിൽ ഒന്ന് വല്ലാതെ എന്നെ ഡിസ്റ്റർബ് ചെയ്തു...“
പറഞ്ഞു പോകുന്നത് എങ്ങോട്ടാണ് എന്നെനിക്കു പിടികിട്ടിയിരുന്നു... തൊണ്ട വല്ലാണ്ട് വരളാൻ തുടങ്ങി. ഗീത നടന്നു എന്റെ തൊട്ടു മുന്നില് വന്നു നിന്നു എന്റെ കണ്ണുകളിലേക്ക് തന്നെ കൂർപ്പിച്ചു നോക്കി...
”മൂന്ന് വർഷങ്ങൾക്കു മുന്നേ.. കോളേജിൽ വച്ചുണ്ടായ ഒരു അടിപിടി കേസ്...“
അത് കേട്ടപ്പോ തന്നെ ഉള്ളൊന്നു കാളി. ഞാൻ തിരിഞ്ഞു അമ്മയെ ഒന്ന് നോക്കി... ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു..
”അന്ന് അത് നിങ്ങൾ ഒക്കെ കൂടി ഒതുക്കി തീർത്തു പക്ഷെ ആ ഇവന്റ്സിന്റെ പകർപ്പായി തന്നെ ആണ് എനിക്ക് ഈ കേസും തോന്നുന്നത്...“
ഇതൊക്കെ കേട്ടപ്പോ തന്നെ എനിക്ക് വല്ലാണ്ടായി. ഒരു നിമിഷം കണ്ണിൽ ഇരുട്ട് കേറുന്ന പോലെ. ദൈവമേ വീണ്ടും ഞാൻ എന്തേലും ചെയ്തു വച്ചോ...ശ്വാസം ഒറ്റയടിക്ക് വലിച്ചു വിടാൻ കൂടി പറ്റുന്നില്ല. കൈകലുകൾ മരവിക്കുന്ന പോലെ..
”so i have to question him, അതുകൊണ്ട് എനിക്കവനെ കസ്റ്റടിയിൽ എടുത്തേ പറ്റു...“
ദിവ്യയുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ടു ഗീത പറഞ്ഞു നിർത്തി. അപ്പോഴേക്കും ദിവ്യയുടെ മുഖം കടുനെല്ല് കുത്തിയ പോലെ ആയിരുന്നു അവളെ പിടിച്ചു നിർത്തിയില്ലെങ്കി മുന്നില് നിക്കുന്നത് പോലീസ് ആണെന്നൊന്നും അവൾ ചിലപ്പോ നോക്കില്ല അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും...
”അതിന് നീ അങ്ങ് തീരുമാനിച്ച മതിയോ.ഒരു
💬 Comments
View all comments