Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
തെളിവും ഇല്ലാതെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവനെ നീ അറസ്റ്റ് ചെയ്യാൻ നോക്കുന്നെ...നിന്റെ ഊഹം വച്ചോ...?“
ദിവ്യ പൊട്ടിത്തെറിച്ചു. എല്ലാം കയ്യിന്നു പോവാണല്ലോ ഈശ്വര...
പെട്ടന്ന് അവിടെ ഒരു ഐ ഫോണിന്റെ റിങ്ടോൺ മുഴങ്ങി. അത് ഗീതയുടെ ആയിരുന്നു പോക്കറ്റിൽ നിന്നും അത് എടുത്തു സ്ക്രീനിലേക്ക് നോക്കിയപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് വാടി. ഒരു സെക്കന്റ് എന്നും പറഞ്ഞു അവൾ എന്റെ മുന്നിൽ നിന്നും മാറി സിറൗട്ടിലേക്കു നടന്നു.പിന്നെ കുറച്ചു നേരം ഫോണിലൂടെ യെസ് സർ, നോ സർ, എന്നൊക്കെ പറയുന്നത് കേട്ടു. ഒടുക്കം ഒരു മിനുട്ട് ആയപ്പോ ആ ഫോൺ വിളി അവസാനിച്ചു.
മടിച്ചു മടിച്ചു അവൾ വീണ്ടും ഹാളിലേക്ക് കേറി വന്നു..
”iam sorry“
ഒട്ടും താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ അത് പറഞ്ഞു തീർത്തു പുറത്തേക്കു ഇറങ്ങി പോയി.അല്ല എന്താ ഇപ്പൊ ഉണ്ടായേ ഒന്നും മനസ്സിലാവാതെ ഞാൻ അവിടെ നിന്നു.
പതിയെ മുഖം ഞാൻ ദിവ്യ യുടെ നേരെ തിരിച്ചു.
”ദിവ്യെ...“
എന്തെ ഇടറിയ വിളിയുടെ ശബ്ദം കേട്ടു അവൾ ഒന്ന് ഞെട്ടി. ആ കണ്ണുകൾ എന്നിൽ വന്നു പതിഞ്ഞു. അത് ഇപ്പൊ എന്നോടൊന്നും ചോദിക്കല്ലേ എന്ന് വിളിച്ചു പറയുന്ന പോലെ ഉണ്ട്. എന്നാലും എനിക്കെന്റെ ഉത്തരങ്ങൾ കിട്ടിയല്ലേ പറ്റു.
”എന്താ ഇവിടെ നടക്കുന്നെ... സത്യത്തിൽ അന്ന് എന്താ ഉണ്ടായേ... എനിക്കെന്താ പറ്റിയെ... നിങ്ങളൊക്കെ എന്താ ഈ മറച്ചു വക്കണേ...“
പറ്റുന്നില്ല ഉള്ളിലെ എല്ലാ ചോദ്യങ്ങളും ഒറ്റയടിക്ക് പുറത്തേക്കു ഇട്ടു. തലക്കകത്തു അത്രം പെരുപ്പാണ് പ്രാന്ത് പിടിക്കുന്ന പോലെ.എന്റെ ചോദ്യം കേട്ടിട്ടും
💬 Comments
View all comments