Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
ആർക്കും അതിന് മറുപടി പറയാൻ താല്പര്യം ഇല്ല എന്റെ കണ്ണുകൾ അവർ മൂന്ന് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.ആരും ഒന്നും മിണ്ടുന്നില്ല.
”ആരെങ്കിലും എന്തേലും ഒന്ന് പറ...“
എന്റെ ശബ്ദം അത്യാവശ്യം കനത്തിൽ തന്നെ ആയിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നെ അത്രക്കും ആസ്വസ്ഥൻ ആക്കിയിരുന്നു...
”എന്താടാ... ഞങ്ങൾ പറയണ്ടേ...“
വിഥുമ്പി കൊണ്ടുള്ള ശബ്ദം എന്റെ പുറകിൽ നിന്നും പുറപ്പെട്ടു. അമ്മയാണ്. അണ പൊട്ടിയപോലെ ഒഴുകുന്ന കണ്ണു നീർ വരണ്ട ആ മുഖത്തൂടെ ഒഴുകി ഇറങ്ങി...നിശബ്ദം ആയ ഹാളിന്റെ ചുമരുകളിൽ ആ ശബ്ദം മുഴങ്ങി നിന്നു...
”അതൊക്കെ ചെയ്തത് നീ ആണെന്നോ...? ബോധമില്ലാതെ ഒരു മൃഗത്തെ പോലെ ഇരുപത് പേരെ നീ കൊന്നു കളഞ്ഞു എന്നോ..?“
ഇടിമുഴക്കം പോലെ ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു കയറി.നോക്കി നിക്കാൻ അല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. ശരീരം അനക്കമില്ലാത്ത ഒരു പ്രതിമ പോലെ നിന്നു. ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല...മരവിച്ച അവസ്ഥ...
ഞാൻ കേട്ടത് സത്യം ആവല്ലേ എന്ന് പ്രാർത്ഥിച്ചു മുഖം തിരിച്ചു അദ്യം ദിവ്യയെ നോക്കി. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. പിന്നെ നോട്ടം അക്കാനിലേക്കും അപ്പുവിലേക്കും പോയി. ഓരോമുഖങ്ങൾ കാണുമ്പോളും പ്രതീക്ഷകൾ തകർന്നു വീഴുക ആയിരുന്നു..
കണ്ണുകൾ നിറച്ചു കൊണ്ടു അമ്മ വീണ്ടും പറഞ്ഞു തുടങ്ങി..
”നീ ഒന്ന് പഴയ പോലെ ആവാൻ വേണ്ടി പ്രാർത്ഥിക്കാത്ത ഒറ്റ ദിവസം പോലുമില്ല ഈ ആറുമാസത്തിൽ...എന്നിട്ട് നീ കണ്ണു തുറന്നപ്പോ ഞങ്ങൾ നിന്നോട് ഇതാണോ വന്നു പറയേണ്ടേ...?“
കീറിമുറിക്കുന്ന പോലെ ആ വാക്കുകൾ എന്റെ നേരെ വന്നു.മറുപടി ഇല്ലായിരുന്നു..അമ്മ
💬 Comments
View all comments