Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
പതിയെ നടന്നു വന്നു എന്റെ അടുത്തു വന്നു എന്നെ കെട്ടി പിടിച്ചു...
”എങ്ങനെ ആട മോനെ ഞങ്ങൾ അത് പറയാ...“
അവസാന ആയി അതും പറഞ്ഞു കൊണ്ട് അമ്മ പൊട്ടി കരയാൻ തുടങ്ങി. എനിക്കും പിടിച്ചു നിക്കാൻ പറ്റിയില്ല എന്റെ കണ്ണുകളും നിറഞ്ഞു..
അന്ന് രാത്രി...
എന്റെ മുറിയിൽ കിടക്കയിൽ ചുരുണ്ടു കിടക്കുവായിരുന്നു ഞാൻ. പിന്നെ പുറത്തേക്കൊന്നും പോയില്ല ആളുകളുടെ നോട്ടത്തിന്റെ അർത്ഥം ഇപ്പോഴാണ് തെളിഞ്ഞു വന്നത്... ആർക്കും പൂർണമായി ഒന്നും അറിയില്ലെങ്കിലും എല്ലാവർക്കും ഏകദേഷ ഒരു സൂചന കിട്ടിയിട്ടുണ്ട്.അത് അല്ലെങ്കിൽ അങ്ങനെ ആണല്ലോ.
കടുത്ത നിശബ്ദമായ ആ മുറിയിൽ കിടക്കുമ്പോ ഉള്ളിൽ ഹൃദയം പൊട്ടി തെറിക്കുന്ന പോലെ തോന്നി അതിന്റെ മുഴക്കം കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. അസഹിനിയത് മാറുന്നുണ്ടായിരുന്നു.കണ്ണുകൾ അടക്കുമ്പോൾ ആരൊക്കെയേ വേദന കൊണ്ടു വളരുന്ന പോലെ.
ഓർക്കാൻ പോലും തോന്നുന്നില്ല. ഒന്നും അറിയാതെ ഞാൻ എന്തൊക്കെയാ ചെയ്തു വെക്കുന്നെ.ആദ്യം ആ കോളേജിൽ.. പിന്നെ ദിവ്യ...ഇപ്പൊ ഇതാ ഇതും കൂടി...എനിക്കിനി വല്ല അസുഖവും ആണോ.. ഈ മാനസികം പോലെ എന്തേലും...
വീണ്ടും വീണ്ടും ഓരോന്ന് ആലോചിച്ചു തല കള്ളക്കുമ്പോൾ ആണ് വാതിലിൽ രണ്ടു മുട്ടുകൾ കേട്ടത്... എഴുന്നേറ്റ് ആരാണ് എന്നൊന്നും നോക്കിയില്ല.. ഒന്നിനും ഒരു ഉത്സാഹം ഇല്ല.. വാതിൽ തള്ളി തുറക്കുന്ന ശബ്ദവും പിന്നെ അത് പതിയെ അടക്കുന്ന ശബ്ദവും കേട്ടു ആരോ അകത്തു കയറിയിട്ടുണ്ട്...
ഇരുട്ട് മൂടിയ... ശബ്ദം നിലച്ച ആ മുറിയിൽ ചെറിയ കാലടി ശബ്ദം മാത്രം ഉയർന്നു.
”അഭി...“
മായയുടെ പതിയെ ഉള്ള ശബ്ദം കാതിൽ മുഴങ്ങി.ഞാൻ അനക്കം ഒന്നും കാണിച്ചില്ല.
💬 Comments
View all comments