0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

തന്റെ രണ്ട് കൈകളും ഉയർത്തി അയാളുടെ മുഖത്തിന് നേരെ നീട്ടി.ആ മുഖം മുഴുവൻ അവന്റെ കൈകൾക്കുള്ളിലായി.

അവിടെ കൂടിനിന്നിരുന്നവരുടെയെല്ലാം ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ തോന്നി.

ഇനി... അവൻ എന്താണ് ചെയ്യാൻ പോകുന്നത്...?

ആ ചോദ്യം മാത്രമായിരുന്നു ഓരോ മുഖത്തും തെളിഞ്ഞുനിന്നത്. ആരും ശ്വസിക്കാൻ പോലും മറന്നുപോയതുപോലെ, മരണനിശ്ശബ്ദത ആ സ്ഥലത്തെ വിഴുങ്ങി.

പെട്ടെന്ന് അഭിയുടെ കൈകളിലെ തള്ളവിരലുകൾ മിന്നൽവേഗത്തിൽ അയാളുടെ ഉണ്ട കണ്ണുകളിലേക്ക് അവൻ കുത്തി ഇറക്കി...

ആആആആആ..................

ആകാശം പിളർക്കുന്ന ഒരു നിലവിളി അവിടെ മുഴങ്ങി.

നരക തുല്യമായ വേദനയിൽ ഉള്ള അയാളുടെ ആ അലർച്ച കേട്ടതും ചുറ്റും നിന്നവരുടെ ശരീരമാകെ ഒന്നു വിറച്ചു.

അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ കണ്ണുകൾ അവരുടെ അമ്മമാർ ഉടൻ തന്നെ പൊത്തിപ്പിടിച്ചു. ആ കാഴ്ച അവർ കാണരുതെന്ന് എല്ലാവർക്കും തോന്നി.

ചിലർ മുഖം തിരിച്ചു. ചിലർ ഭയന്ന് പിന്നിലേക്ക് ഇടറിമാറി.

ഇതെല്ലാം കണ്ട പവിത്രന്റെ ഉള്ളിൽ ബാക്കിയുണ്ടായിരുന്ന ധൈര്യവും ആ നിമിഷം തകർന്നുവീണു മണ്ണടിഞ്ഞു.

അഭിയുടെ കൈകൾക്കുള്ളിൽ അയാൾ നിസ്സഹായനായി കിടന്നു പിടഞ്ഞു.

അഭിയുടെ പിടി ഓരോ നിമിഷവും കൂടുതൽ മുറുകിക്കൊണ്ടിരുന്നു.

അയാളുടെ തലയോട്ടി പൊട്ടി പൊടിയുന്ന ശബ്ദം പുറത്തേക്ക് പുറപ്പെട്ടു...

അയാളുടെ നിലവിളി പതിയെ ദുർബലമായി... ഒടുവിൽ പൂർണമായും നിലച്ചു.

അൽപനേരം കഴിഞ്ഞ് അഭി പതിയെ കൈകൾ പിൻവലിച്ചു.

ജീവനറ്റ ശരീരം നിയന്ത്രണം വിട്ട് ഒരു മരത്തടിപോലെ നിലത്തേക്ക് പതിച്ചു.

അതോടെ പവിത്രന്റെ കൂടെയുണ്ടായിരുന്നവരുടെ നിയന്ത്രണം പൂർണമായും വിട്ടുപോയിരുന്നു.

"ഓടിക്കോ...!"

ആരോ അലറിയതും കൂടെ ഉണ്ടായിരുന്നവർ ജീവനും കൊണ്ടു നാലുപാടും ചിതറിയോടാൻ തുടങ്ങി.

ഭയത്തിൽ അവരുടെ ചുവടുകൾ

💬 Comments

View all comments