Chapter Title : രുദ്രപ്രതാപം 17 [Jhon Clinton]


"സിമാറയിൽ നശിച്ചുവീണ അറ്റ്ലസിന്റെ ഭാഗങ്ങൾ നിന്റെ ലോകത്താണ് പതിച്ചിരിക്കുന്നത്....."
മരുഭൂമിയിലെ കൊടും കാറ്റിൽ അകപ്പെട്ടു ഞാൻ പുറകോട്ട് നീങ്ങി കൊണ്ടിരുന്നു...ശക്തിയുള്ള ചുടു കാറ്റു മുഖത്തേയ്ക്ക് അടിച്ചു കയറുവാണ്..
എന്റെ കാലുകൾ നിലത്തുറപ്പിക്കാൻ പാട് പെട്ടു...

"അത് കറുത്ത കരങ്ങളിൽ എത്തിയാൽ..."
"സിമാറയ്ക്ക് സംഭവിച്ച അതേ വിധി തന്നെ ആയിരിക്കും നിന്റെ ലോകത്തിനും...!"
“ഹാഹ്........”
മൂട്ടിൽ ഇട്ടു പടക്കം പൊട്ടിച്ച പോലെ ഞാൻ ഞെട്ടി ഉണർന്നു
ഇടി മുഴക്കം പോലുള്ള ആ വലിയ ശബ്ദം എന്റെ ചെവിയിൽ ഇപ്പോഴും കിടന്നു മുഴങ്ങികൊണ്ടിരുന്നു..കോപ്പ് ഉറക്കം പോയി..
സൂര്യന്റെ വെളിച്ചം മുറി മുഴുവൻ നിറഞ്ഞിട്ടുണ്ട്.ഇളം ചൂടാണെങ്കിലും കണ്ണില് ഫ്ലാഷ് അടിച്ച പോലെ അത് കുത്തി കയറി...
കിടക്കയിൽ എണീറ്റു ഇരുന്നു രണ്ടു സൈഡും ഒന്ന് നോക്കി..ഇല്ല...ദിവ്യയും മായയും എണീറ്റ് പോയിട്ടുണ്ട്...
ഇടത്തെ കൈ ഉയർത്തി കണ്ണുകൾ ഒന്ന് തിരുമ്മി.ഉറക്കത്തിന്നു എണീറ്റപ്പോ കണ്ണ് ചെറുതായി ചൊറിയുന്നുണ്ട്...
പിന്നെ ബെഡിൽ നിന്നും എണീറ്റ് നിന്നു..കണ്ണടച്ച് രണ്ടു കയ്യും മുകളിലേക്കു ഉയർത്തി ഒന്ന് സ്‌ട്രെച് ചെയ്തു കൂടെ കഴുത്തു രണ്ടു വശത്തേയ്ക്കും തിരിച്ചു...
പേശികൾ വലിഞ്ഞു മുറുകുമ്പോൾ കടക്...പടക്...എന്നുള്ള ശബ്ദം കേൾക്കാം.
ഓഹ്..എന്തൊരു ആശ്വാസം..
ഇന്നലെ നടന്ന സംഭവങ്ങളുടെ ഒക്കെ ക്ഷീണം ഇപ്പോഴും ഉണ്ട് എന്റെ ശരീരത്തിൽ...പാതി തുറന്ന കണ്ണുമായി ഞാൻ ബാത്രൂം തേടി പിടിക്കാൻ നടന്നു...
പല്ല് തേക്കണ്ടേ... എന്നിട്ട് വേണം അമ്മടെ അടുത്തു പോയൊന്നു സമാധാനിപ്പിക്കാൻ ഇന്നലെ വിഷമിച്ചു പോയ അമ്മയെ പിന്നെ ഞാൻ കണ്ടിട്ടില്ല...അമ്മയെ മാത്രം അല്ല ആരെയും...എന്തിനു ചോറ് പോലും കഴിച്ചിട്ടില്ല ഇന്നലെ...
പണ്ടാരം... വയറു കിടന്നു കൊലവിളി വിളിക്കുന്നുണ്ട്..
എന്നാലും എങ്ങനെ ഞാൻ അത്രം പേരെ ഒക്കെ... ഓർക്കുമ്പോ തന്നെ വല്ലാത്തൊരു തരിപ്പ് തോനുന്നു...ഇനി അമ്മ ചുമ്മാ പറഞ്ഞതാണോ.. ഏയ് ആവാൻ വഴിയില്ല...പിന്നെ ഇടക്കെടേക്കു എന്റെ കണ്ട്രോളും പോന്നതല്ലേ...
ഇനി ഇപ്പൊ എനിക്ക് ബോധം ഉണ്ടങ്കി തന്നെ ഞാൻ ആ നായിന്റെ മോനെ തല്ലി കൊന്നേനെ.അങ്ങനത്തെ തന്തയില്ലായ്മ അല്ലെ ആ മൈരൻ ചെയ്തേ.പക്ഷെ ഇതൊന്നും ഞാൻ
ചെയ്തത് അല്ലല്ലോ എന്നുള്ളത് ആണ് ഒരു വിഷമം...
എല്ലാവരും ഒന്ന് ശാന്തം ആവട്ടെ
💬 Comments
View all comments