0%

Chapter Title : രുദ്രപ്രതാപം 17 [Jhon Clinton]

Author : Jhon Clinton Read All Parts 38.5K

ചോദിച്ചത്... എങ്ങനെ ചോദിക്കാതിരിക്കും മേലനങ്ങി ഒരു പരിഭാടി ചെയ്യാത്ത എന്റെ ശരീരം കുത്തി വലുതാക്കിയ പോലെ അല്ലെ ആയേക്കുന്നെ... ആരാണേലും ചോയ്ക്കും...

“വയ്യായ്ക ഒന്നുല്ല അമ്മേ..പക്ഷേ ചെറിയൊരു പേടി... ഇങ്ങനെ ഒക്കെ നടക്കുമ്പോ...”

മനസ്സിലെ വിഷമം മൊത്തം എന്റെ ശബ്ദത്തിൽ ഉണ്ടാർന്നു.. അത് അവർക്കു എല്ലാർക്കും പെട്ടന്ന് മനസ്സിലാവേം ചെയ്തു.ചെറിയൊരു നിശബ്ദത അവിടെ ഉടലെടുത്തു...

ഞാൻ പതിയെ നടന്നു നീങ്ങി സോഫയിൽ ചെന്നിരുന്നു... മീനുവിന്റെ അടുത്തായിട്ട്.അവൾ എന്നെ തുറിച്ചു നോക്കണ്ട്.പേടിച്ചിട്ടാണോ...?

പെട്ടന്ന് അച്ഛൻ ഉമ്മറവാതിൽ കടന്നു അകത്തേക്ക് കയറിവന്നു..എന്നെ കണ്ടതും പുള്ളിയുടേം കിളി പോയി..എന്തൊ ചോദിക്കാൻ വന്നതൊക്കെ മറന്നു പോയി വായും പൊളിച്ചു ഒറ്റ നിപ്പായിരുന്നു..

"ഹോസ്പിറ്റലിൽ പോണോ...?“

മായ ആണ്...എന്താ ആ നോട്ടം...

ഹോസ്പിറ്റലിൽ പോയിട്ട് എന്ത് പറയാനാ.. ഉറങ്ങി നീച്ചപ്പോ ബോഡി മാറി പോയെന്നോ.. തലക്ക് വല്ല ഓളം ആണെന്ന് പറഞ്ഞു പറഞ്ഞു വിടുവായിരിക്കും...

”വേണ്ട...എനിക്കൊന്നുല്ല...“

ഞാൻ കള്ളം പറഞ്ഞു...

എല്ലാരും എന്നെ തന്നെ നോക്കി നിൽപ്പാണ്... അത് കണ്ടപ്പോ വല്ലാതെ ദേഷ്യം വന്നു തുടങ്ങി..ഒരു മാതിരി സഹധാഭം ഉള്ള നോട്ടം...

”എന്താ എല്ലാരും ഇങ്ങനേ നോക്കണേ... എനിക്കൊന്നും ഇല്ലെന്നു പറഞ്ഞില്ലേ...“

ഞാൻ കുറച്ചു ഉച്ചത്തിൽ ആണ് പറഞ്ഞത്...എന്തൊക്കെ പറഞ്ഞിട്ടെന്താ ഒരു മാറ്റവും ഇല്ല അങ്ങനെ തന്നെ നോക്കി നിപ്പാണ്...എന്തേലും ചെയ്യട്ടെ...

”എടാ മേപ്പടൻ വിളിച്ചിരുന്നു...“

അമ്മയുടെ ശബ്ദം പൊങ്ങി...എല്ലാരുടേം ശ്രെദ്ധ അങ്ങോട്ടേക്കായി

”നിന്റെ ശരീരത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്...“

ഏ... ഇയാളിത് എങ്ങനറിഞ്ഞു....

”നിന്നെ ആൾക്കൊന്നു കാണണം എന്നും... ഒട്ടും വഴുക്കരുത് എന്നും പറഞ്ഞു...“

ഞാൻ ഒന്ന് തലകുലുക്കി...

ഇനി ഇങ്ങേർക്കെന്തേലും അറിയാവോ.ആൾക്ക്

💬 Comments

View all comments