0%

Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]

Author : Jhon Clinton Read All Parts 46.8K

മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ. എന്നിട്ട് എനിക്കൊരു പ്രശ്നം വന്നപ്പോൾ ഒപ്പമുണ്ടായിരുന്നു ഒരാൾ പോലും വന്നില്ല. എന്തിന് സ്വന്തം കൂട്ടുകാരിമാർ പോലും കൂടെ നിന്നില്ല.ഞാൻ ചോദിക്കാതെ പോലും എൻറെ കൂടെ നിന്ന അവൻറെ അവസ്ഥ കണ്ടില്ലേ.ഓരോന്ന് ഓർത്തു അവൾ കണ്ണുകൾ നിറച്ചു

അടുത്തുള്ള കിടക്കയിലേക്ക് ചെരിഞ്ഞു കിടന്നു അവൾ പൊട്ടിക്കരയാൻ തുടങ്ങി...ആകാശത്തു മിന്നി തെളിഞ്ഞ നക്ഷത്രങ്ങൾ പോലും ഒരു നിമിഷം കണ്ണടച്ച പോലെ ആ മുറിയാകെ ഇരുട്ട് കൊണ്ടു മൂടി..

“അച്ചു...”

മുറിയുടെ വാതിൽ കടന്നുകയറി അർച്ചന ചോദിച്ചു.ഇപ്പോഴും കറ പുരണ്ട വസ്ത്രം തന്നെ ദരിച്ചിരുന്ന അവളെ അർച്ചന നോക്കി.

“നീ ഇതുവരെ ഇതൊന്നും അഴിച്ചു മാറിയില്ലേ...”

കിടക്കയിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന അശ്വതിയിൽ നിന്നും യാതൊരു രീതിയിലുമുള്ള ചലനവും ഉണ്ടായില്ല. അർച്ചന പതിയെ നടന്നു വന്ന് അവൾക്ക് അരികിലായിരുന്നു.

“എന്തിനാടി എൻറെ കുറുമ്പി ഇങ്ങനെ കരയുന്നേ...”

“ചേച്ചി... ഞാൻ കാരണം അല്ലേ അവന് ഇങ്ങനെയൊക്കെ വന്നേ...” പതിഞ്ഞ ശബ്ദത്തിൽ അശ്വതി പറഞ്ഞു. ആ വാക്കുകളിൽ അങ്ങേ ആറ്റം സങ്കടം ഉണ്ടായിരുന്നു.

“നീ കാരണോ...?... എന്ന്‌ ആരാ പറഞ്ഞെ..”

“അതെ ഞാൻ കാരണാ ചേച്ചി... എനിക്കുവേണ്ടി ചെന്നിട്ടല്ലേ അവന് ഇങ്ങനെ ഒക്കെ വന്നത്...എല്ലാം എന്റെ എടുത്തു ചാട്ടം കാരണാ...”

“അങ്ങനെ ഒന്നും അല്ല മോളെ... അതൊക്കെ നീ വെറുതെ ചിന്തിച്ചു കൂട്ടുന്നത് ആണ്... നിനക്ക് നല്ല വിഷമം ഉണ്ടെന്ന് ചേച്ചിക്കറിയാം... എല്ലാവർക്കും ഉണ്ട്. അവൻറെ സ്ഥാനത്ത് ആരായിരുന്നെങ്കിലും അങ്ങനെയൊക്കെ ചെയ്യുള്ളൂ...”

അശ്വതിയെ ചേർത്തുപിടിച്ചുകൊണ്ട് അർച്ചന വിതുമ്പി പറഞ്ഞു. അവളുടെ വാക്കുകളിലെ സങ്കടം മുഴുവൻ മറച്ചുവെച്ചുകൊണ്ടായിരുന്നു..

അശ്വതി അർച്ചനയുടെ

💬 Comments

View all comments