0%

Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]

Author : Jhon Clinton Read All Parts 46.8K

മാറിൽ തലവെച്ചു കിടന്നു കരയാൻ തുടങ്ങി...

“എനിക്കവനെ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ചേച്ചി...”

അർച്ചന അവളുടെ മുടിയിൽ പതിയെ തലോടി.അവളുടെ ഉള്ളും വിങ്ങി പൊട്ടുകയായിരുന്നു.എങ്കിലും അവൾ അതെല്ലാം കടിച്ചു പിടിച്ചു..

“അച്ചു നീ ഇങ്ങനെ വിഷമിക്കൊന്നും വേണ്ടാ..എനിക്കുറപ്പുണ്ട് എൻറെ കുട്ടിക്ക് ഒന്നും പറ്റില്ല എന്ന്...”

ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ ആ ചേച്ചിയും അനുജത്തിയും പരസ്പരം പുണർന്നിരുന്നു.അരചന അത് പറയുമ്പോൾ അവളുടെ വാക്കുകളിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു...

DAY 2

*****

അഭി ഹോസ്പിറ്റൽ അഡ്മിറ്റ് ആയി ഇന്ന് രണ്ടാമത്തെ ദിവസമാണ്... ബോധം ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല...

അർച്ചനയും അശ്വതിയും ഹോസ്പിറ്റലിലേക്ക് ഉച്ചയോടെ തിരിച്ചിരുന്നു. അന്ന് മുഴുവൻ അവർ അവിടെ തന്നെ ചിലവഴിച്ചു...

അന്ന് വൈകീട്ട് അവിടെ നിൽക്കാൻ തീരുമാനിച്ചത് അശ്വതിയും,അർച്ചനയും ആണ് ബാക്കി ഉളളവർ എല്ലാം വീട്ടിലേക്ക് പുറപ്പെട്ടു...

സമയം ഒരുപാട് കടന്നു പോയി...

അർച്ചന ICU വിൻ്റെ മുൻവശത്തുള്ള ഇരുമ്പ് കസേരയിൽ ചാരി കിടന്നു പതിയെ മയങ്ങി..എന്നാൽ അശ്വതിക്ക് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ലായിരുന്നു.അവളുടെ മനസ്സ് വല്ലാണ്ട് നോവ് പിടിച്ചിരുന്നു...

ഒടുക്കം അവൾ അർച്ചനയുടെ അടുത്ത് നിന്ന് പതിയെ എഴുന്നേറ്റു. ICU വിൻ്റെ വാതിൽ ശബ്ദം ഉണ്ടാക്കാതെ പതിയെ തുറന്നു.. ഒരു നോക്കുകൂട്ടി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി അവൾ അകത്തേക്ക് കയറി...

ഇരുട്ട് മൂടിയ ആ മുറിയിൽ ഒരു വശത്ത് അഭി കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ടായിരുന്നു. അവന്റെ കൈകളിൽ നിന്നും പല ട്യൂബുകൾ അടുത്തുള്ള യന്ത്രത്തിൽ പീഡിപ്പിച്ചിട്ടുണ്ട്.

യന്ത്രത്തിൻ്റെ beep ശബ്ദം മാത്രം ആ വലിയ നിശബ്ദതയെ പതിയെ കീറി മുറിച്ചു...അവൻ്റെ

💬 Comments

View all comments